ഐടി മേഖല ഇനി റോബോട്ടുകൾ ഭരിക്കുമോ?

കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മൂലം വൻകിട കമ്പനികൾ മുതൽ സ്റ്റാർട്ട് ആപ്പുകൾ വരെ തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു. ഐടി മേഖലയിലും ഇത്തരം പിരിച്ചു വിടലുകൾ ഉണ്ടായിരുന്നു. എന്നാൽ കോവിഡ് പ്രതിസന്ധി മാത്രമല്ല ഐടി മേഖലയിൽ തൊഴിലുകൾ കുറയ്ക്കുന്നത്. ഐടി മേഖലയിൽ ഓട്ടോമേഷൻ കൂടുതൽ പ്രാതിനിധ്യം നേടിയതോടെ പുതിയ പ്രതിസന്ധി വരികയാണ്. ഇൻഫോസിസ് അടക്കം നാല് കമ്പനികൾ മൂന്ന് മില്യൺ ജോലിക്കാരെ അടുത്ത വർഷത്തോടെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്.

സോഫ്റ്റ്‌വെയർ മേഖലയിൽ 16 മില്യൺ ആളുകൾ തൊഴിലെടുക്കുന്നുണ്ട്. അതിൽ നിന്നാണ് മൂന്ന് മില്യൺ ആളുകളെ ഒഴിവാക്കുന്നത്. ഇതിലൂടെ 100 ബില്യൺ യുഎസ് ഡോളർ ശമ്പളയിനത്തിൽ തന്നെ വർഷത്തിൽ ലാഭിക്കാനാവുമെന്നാണ് ഐടി കമ്പനികൾ കരുതുന്നത്.

ഇൻഫോസിസിനെ കൂടാതെ ടിസിഎസ്, വിപ്രോ, എച്ച്‌സിഎൽ, എന്നീ കമ്പനികളാണ് ജോലിക്കാരെ ഒഴിവാക്കാൻ ഒരുങ്ങുന്നത്. ഓട്ടോമേഷൻ എന്നാൽ മനുഷ്യരുടെ സേവന കമ്പനിയിൽ കുറയ്ക്കുന്ന സാഹചര്യമാണ്. 'സോഫിയ' എന്ന ഹ്യൂമനോയിഡ് റോബോട്ടടടക്കം വലിയ പ്രശസ്തി നേടിയിട്ടുണ്ട്. സൗദി അറേബ്യയിലെ ഒരു പൗരത്വം വരെ നേടിയ ഈ റോബോട്ടിനെ എല്ലാവർക്കും ഓർമ്മയുണ്ടാവും. ഇത്തരത്തിലുള്ള റോബോട്ടുകളെ ഉപയോഗിച്ചാൽ മനുഷ്യനെമൂന്നിരട്ടി ക്ഷമതയുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. 16 മില്യൺ തൊഴിലാളികളിൽ ഒമ്പത് മില്യൺ നെപ്പുണികത കുറവുള്ള സർവീസുകളിലാണ്. പിന്നെയുള്ളത് ബിപിഒ മേഖലയിലാണ്. ഈ ഒമ്പത് മില്യൺ ജോലിക്കാരിൽ നിന്നുള്ള മൂന്ന് മില്യൺ ആളുകളെയാണ് 2022ഓടെ ഒഴിവാക്കുന്നത്.

ഇതിൽ 0.7 മില്യൺ തൊഴിലുകൾ റോബോട്ട് പ്രോസസ് ഓട്ടോമേഷനിലേക്ക് മാറും. അതായത് മനുഷ്യർ എടുത്തിരുന്ന ജോലി റോബോട്ടുകൾ എടുക്കുന്ന സാഹചര്യമുണ്ടാവും. ബാക്കിയുള്ളവർക്ക് പകരം പുതിയ സാങ്കേതിക വൈദഗധ്യം ഉപയോഗിക്കും. കൂടുതൽ മികച്ച തൊഴിലാളികളെയാണ് മറ്റിടങ്ങലിൽ എടുക്കും. ആർപിഎ അഥവാ റോബോട്ടുകൾ കാരണം ഏറ്റവും വലിയ തിരിച്ചടിയുണ്ടാവുന്നത് അമേരിക്കയ്ക്കാണ്. ഒരു മില്യൺ തൊഴിലുകളാണ് ഇവിടെ മാത്രം നഷ്ടമാകുക. 25000 യുഎസ് ഡോളറിനും 50000 യുഎസ് ഡോളറിനും ഇടയിൽ മാസ ശമ്പളം വരുന്നവരാണ് ഇവർ. ഇത് കണക്കാക്കുമ്പോൾ വർഷം നൂറ് മില്യൺ ഇവർക്ക് ശമ്പളമായി പോകുന്നുണ്ട്. ടെക് മഹീന്ദ്രയും കോഗ്നിസെന്റും തൊഴിലാളികളെ ഒഴിവാക്കുന്നുണ്ട്. ഈ റോബോട്ടുകൾ 24 മണിക്കൂറും ജോലി ചെയ്യുന്നവയാണ്. മനുഷ്യന്റെ പ്രവർത്തി സമയം നോക്കുമ്പോൾ വലിയ ലാഭമാണിത്. അതേസമയം വികസിത രാജ്യങ്ങളിലെ പല ഐടി കമ്പനികളും വിദേശ രാജ്യങ്ങളിലെ കമ്പനികളെ തിരിച്ചുവിളിക്കുന്ന പ്രവണതയും കൂടുന്നുണ്ട്.

ജീവിതത്തെയും പ്രവർത്തനരീതികളെയും ക്രിയാത്മകമായി പരിവർത്തനംചെയ്യാനും കാര്യക്ഷമതയും സുരക്ഷാനിലവാരവും ഉയർത്താനും മെച്ചപ്പെട്ട സേവനനിലവാരം നൽകാനും റോബോട്ടിക്സിന് കഴിവുണ്ട്. വ്യവസായങ്ങളിൽ റോബോട്ടിക്സ് ഇതിനകംതന്നെ ധാരാളമായി സഹായിക്കുന്നു. ഉത്പാദനച്ചെലവ് കുറയ്ക്കുമ്പോൾ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് റോബോട്ടിക്സ്, നിർമാണത്തിന്റെ പലവശങ്ങളിലും ഉപയോഗിക്കുന്നുണ്ട്. വ്യവസായത്തിൽ പല റോബോട്ടുകളും തൊഴിലാളിയുടെ മാർഗനിർദേശത്തിനും നിയന്ത്രണത്തിനും കീഴിൽ ആവർത്തിച്ചുള്ള, അല്ലെങ്കിൽ സങ്കീർണമായ ജോലികൾ ചെയ്യുന്നതിന് തൊഴിലാളികളുമായി സഹകരിക്കുന്നുണ്ട്.

റോബോട്ടുകൾ ഭാവിയിലെ ജോലിസ്ഥലത്തെ സാരമായി ബാധിക്കും. ഒരു സ്ഥാപനത്തിൽ ഒന്നിലധികം റോളുകൾ ഏറ്റെടുക്കാൻ അവർ പ്രാപ്തരാകും, നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും റോബോട്ടുകൾ ഇതിനകംതന്നെ ഒട്ടേറെപ്പേരുടെ ജോലിയിൽ പകരക്കാരായി തീർന്നിട്ടുണ്ട്.

എന്നിരുന്നാലും നേരത്തേ നിശ്ചയിച്ചു പ്രോഗ്രാം ചെയ്ത ജോലികളും പ്രവൃത്തികളും മാത്രമാണ് റോബോട്ടുകൾ ചെയ്യുന്നത്. അതുകൊണ്ട് തന്നെ മനുഷ്യനെ റീപ്ലേസ് ചെയ്ത് റോബോട്ടുകളെ പ്ലേസ് ചെയ്യുന്നത് എത്രത്തോളം ക്ഷമത നൽകുമെന്ന കാര്യമാണെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും. കമ്പ്യൂട്ടർ വന്ന കാലത്തും ഇതേ ആശങ്കകൾ മനുഷ്യനുണ്ടായിരുന്നു. എന്നിരുന്നാൽ കൂടിയും മനുഷ്യന്റെ തലച്ചോറിനോളം ക്ഷമതയുള്ള സാങ്കേതിക വിദ്യകളൊന്നും നിലവിലില്ല എന്ന തെളിയിക്കപ്പെട്ടു കഴിഞ്ഞതാണ്. തൊഴിൽ നഷ്ടപ്പെടാതിരിക്കാൻ നമ്മുടെ തലച്ചോറിനെ പരമാവധി ഉപയോഗിക്കുക എന്നത് തന്നെയാണ് ഏക പോംവഴി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!