പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സിലെ പ്രതി അറസ്റ്റില്‍

കടയ്ക്കല്‍ പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്സിലെ പ്രതി കല്ലറ താവസഗിരിയില്‍ 19 വയസ്സുള്ള ആദര്‍ശ് അറസ്റ്റില്‍ സോഷ്യല്‍ മീഡിയായിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ നിരന്തരം ചാറ്റ് ചെയ്ത് അടുപ്പം കൂടുകയായിരുന്നു തുടര്‍ന്ന് കഴിഞ്ഞ ഏഴാം തിയതി നാല് മണിയോട് കൂടി വിട്ട് പരിസരത്ത് നിന്നും പ്രതി പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോവുകയായിരുന്നു

പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ കടയ്ക്കല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കടയ്ക്കല്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കുകയായിരുന്നു തുടര്‍ന്ന് തമിഴ്നാട് പോലിസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് തമിഴ്നാട്ടിലുള്ള പുളിയറ കോണത്ത് വച്ച്‌ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു പ്രതി സമാനമായ മറ്റൊരു കേസ്സില്‍ പ്രതി ആയിരുന്നതായി പോലിസ് പറഞ്ഞു കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഗിരിലാല്‍SIസെന്തില്‍കുമാര്‍ AF മനോജ് കുമാര്‍, രാധാകൃഷ്ണന്‍, CPO മാരായ രതീഷ്, നാസിമുദ്ദിന്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!