മോഡിയും അമിത്ഷായും വിമര്‍ശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഈ ഫെയ്‌സ്‌ബുക്ക് വിലക്ക്; സച്ചിദാനന്ദന്‌ പിന്തുണയുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം > പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും വിമര്ശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില് കവി സച്ചിദാനന്ദനെ ഫെയ്സ്ബുക്ക് വിലക്കിയ സംഭവം അപലപനീയമാണെന്ന് ഡിവൈഎഫ്‌ഐ. ലോകത്തെവിടെയുമുള്ള സാഹിത്യ പ്രേമികള്ക്ക് ഏറെ പ്രിയപ്പെട്ട മഹാ പ്രതിഭയാണ് സച്ചിദാനന്ദന്. അദ്ദേഹത്തിന് നേരെ പോലും ഇത്തരത്തില് ജനാധിപത്യവിരുദ്ധ നീക്കമുണ്ടായത് ഇന്ത്യയില് അഭിപ്രായ സ്വാതന്ത്ര്യം അത്രമേല് ഭീഷണി നേരിടുന്നു എന്നതിന്റെ തെളിവാണാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില് പറഞ്ഞു.

‘അഭിപ്രായം സ്വതന്ത്രമായി പറയാനും, എഴുതാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന പൗരന് ഉറപ്പ് നല്കുന്നതാണ്. ആ ഉറപ്പും അവകാശവുമാണ് ഇന്ത്യയില് ഹനിക്കപ്പെടുന്നത്. മോദിയും അമിത്ഷായും വിമര്ശനത്തിന് അതീതരെന്ന് പ്രഖ്യാപിക്കുന്ന സംഭവമാണ് ഈ ഫേസ്ബുക്ക് വിലക്ക്. ഇത് ജനാധിപത്യ വിരുദ്ധമാണ്. സച്ചിദാനന്ദന്റെ ധീരമായ നിലപാടുകളെ ഡി.വൈ.എഫ്.ഐ അഭിവാദ്യം ചെയ്യുന്നു.’ ഡി.വൈ.എഫ്.ഐ പറഞ്ഞു.

മോദിസര്ക്കാരിന്റെയും സംഘ്പരിവാറിന്റെയും അസഹിഷ്ണുത നിറഞ്ഞ ഇത്തരം ശത്രുതാപരമായ നീക്കങ്ങള്ക്കെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും പ്രതികരിക്കണമെന്നും ഡി.വൈ.എഫ്.ഐ് പ്രസ്താവനയില് പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!