ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ ദൂരം മാത്രം അകലെ; ആശങ്കയൊഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ലോകരാജ്യങ്ങള്‍

തിരുവനന്തപുരം: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് വീണത് കേരളത്തില്‍ നിന്നും 900 മൈല്‍ ദൂരം മാത്രം അകലെ. ഇന്ത്യന്‍ സമയം രാവിലെ എട്ടു മണിയോടടുപ്പിച്ച്‌ മാലിദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്താണ് റോക്കറ്റ് വീണതെന്നാണ് ചൈനീസ് സ്‌പേസ് ഏജന്‍സി അറിയിച്ചിരിക്കുന്നത്. റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയില്‍ നിന്നും 1448 കിലോമീറ്റര്‍ ദൂരമേയുള്ളു.

ചൈന വിക്ഷേപിച്ച ലോങ് മാര്‍ച്ച്‌ 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിച്ചത്. ചൈന നിര്‍മിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാര്‍ച്ച്‌ 5ബി റോക്കറ്റ് വിക്ഷേപിച്ചത്. വിവിധ സ്‌പേസ് ഏജന്‍സികള്‍ റോക്കറ്റ് വീഴാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പ്രവചിച്ചിരുന്നെങ്കിലും ഇന്ത്യയ്ക്ക് സമീപമായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

റോക്കറ്റിന്റെ കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗവും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെന്നും അവശേഷിക്കുന്നത് സമുദ്രത്തില്‍ പതിക്കുമെന്നും ചൈന നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!