100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗം ഭൂമിയിലേക്ക് പതിക്കാന്‍ മിനിറ്റുകള്‍ മാത്രം, എവിടെ വീഴുമെന്ന ആശങ്കയില്‍ ലോകം

ചൈനയുടെ നിയന്ത്രണം നഷ്ടപ്പെട്ട ലോങ്ങ് മാര്‍ച്ച്‌ 5ബി റോക്കറ്റ് അവശിഷ്ടങ്ങള്‍ അടുത്ത മണിക്കൂറുകളില്‍ ഭൂമിയില്‍ പതിച്ചേക്കും. റോക്കറ്റ് അടുത്ത ഒന്നര മണിക്കൂറിനുള്ളില്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

എന്നാല്‍ എവിടെയാണ് പതിക്കുക എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോക്കറ്റിന്റെ നിലവിലെ സഞ്ചാരപഥം അനുസരിച്ച്‌ ശാന്ത സമുദ്രത്തില്‍ പതിക്കാനാണ് സാധ്യതയെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

100 അടി ഉയരവും 22 ടണ്‍ ഭാരവുമുള്ള റോക്കറ്റിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് ഭൂമിയിലേക്ക് പതിക്കുക. നിലവില്‍ 28,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്ന റോക്കറ്റ് ഭൂമിയിലേക്ക് പതിക്കും മുന്‍പ് പകുതിയിലധികം ഭാഗങ്ങളും കത്തിയമരും എന്ന ചൈനയുടെ വാദം.

ഏപ്രില്‍ 29-നാണ് ചൈന ലോങ് മാര്‍ച്ച്‌ 5ബി റോക്കറ്റ് ബഹിരാകശത്തേക്ക് വിക്ഷേപിച്ചത്. ചൈനയുടെ സ്വപ്നപദ്ധതിയായ ലാര്‍ജ് മോഡ്യുലര്‍ സ്‌പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാന്‍ഹെ മൊഡ്യൂളിനെ ഏപ്രില്‍ 29നു റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

ടിയാന്‍ഹെ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ട റോക്കറ്റിന്റെ പ്രധാന ഭാഗം ഭൂമിയിലേക്ക് സുരക്ഷിതമായി സുരക്ഷിതമായി തിരിച്ചിറക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം നഷ്ടമായത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!