കെഎസ്‌ഇബി നിരക്കു കൂട്ടുമെന്ന പ്രചരണം വ്യാജം ; നിയമ നടപടി സ്വീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് 2022 മാര്‍ച്ച്‌ 31 വരെ വൈദ്യുതി നിരക്ക് കൂടില്ലെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.. നിരക്കു കൂട്ടുമെന്ന പ്രചാരണം വ്യാജമാണെന്നും, ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പലയിടങ്ങളിലും കഴിഞ്ഞ രണ്ട് മാസത്തെ ബില്‍ ഇപ്പോഴാണ് വന്നത്. ഇതില്‍ പലരുടെയും ബില്‍ തുക കൂടുതലാണ്. ഇതാണ് നിരക്ക് വര്‍ധനയെന്ന സംശയത്തിന് ഇട വരുത്തിയതെന്നും കെഎസ്‌ഇബി പറഞ്ഞു . 2019 ജൂലൈയിലാണ് സംസ്ഥാനത്ത് ഏറ്റവുമവസാനം കെ.എസ്.ഇ.ബി നിരക്ക് കൂട്ടിയത്.

ഈ വര്‍ഷം മാര്‍ച്ച്‌ 31 വരെ നിരക്കില്‍ വര്‍ധനവുണ്ടാവില്ലെന്ന് അന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവ് ഇറക്കിയിരുന്നു. മാത്രമല്ല നിരക്ക് വര്‍ധിപ്പിക്കണമെന്ന് കെഎസ്‌ഇബി ഇപ്പോള്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇതൊന്നും മനസ്സിലാക്കാതെയാണ് പലരും വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും കെഎസ്‌ഇബി അറിയിച്ചകൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!