'ഒമ്ബത് രൂപയ്ക്ക് ​ഗ്യാസ് സിലിണ്ടര്‍' ഓഫര്‍ വീണ്ടും നീട്ടി ; സിലിണ്ടര്‍ ബുക്ക് ചെയ്യേണ്ടതിങ്ങനെ

കൊച്ചി : രാജ്യത്ത് 809 രൂപ കൊടുത്താണ് ആളുകള്‍ പാചകവാതക ഗ്യാസ് സിലിണ്ടറുകള്‍ വാങ്ങുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു ഉയര്‍ന്ന തുകയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും സിലിണ്ടറുകള്‍ വാങ്ങാന്‍ അവര്‍ ബുദ്ധിമുട്ടും. ഇത്തരമൊരു സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിലിണ്ടറുകള്‍ ലഭ്യമാക്കുകയാണ് ഡിജിറ്റല്‍ പേയ്മെന്റ് ആപ്ലിക്കേഷനായ പേടിഎം. ക്യാഷ്ബാക്ക് ഓഫറിലൂടെയാണ് പേടിഎം ഈ ആനുകൂല്യം ലഭ്യമാക്കുക.

നേരത്തെ ഏപ്രില്‍ 30 വരെയായിരുന്നു ഓഫറിന്റെ കാലാവധി. ക്യാഷ്ബാക്ക് ലഭിക്കാന്‍ ഉപഭോക്താക്കള്‍ കുറഞ്ഞത് 500 രൂപയുടെ പേയ്മെന്റെങ്കിലും നടത്തണം. ബുക്കിങ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ആണ് ക്യാഷ്ബാക്ക് സ്ക്രാച്ച്‌ കാര്‍ഡ് ലഭിക്കുക. സ്ക്രാച്ച്‌ കാര്‍ഡ് ലഭിച്ച്‌ 7 ദിവസത്തിനുള്ളില്‍ തന്നെ അവ തുറക്കണം.

ഗ്യാസ് സിലിണ്ടര്‍ എങ്ങനെ ബുക്ക് ചെയ്യാം?

പേടിഎം ആപ്പ് തുറക്കുക

ഹോം സ്‌ക്രീനിലെ 'show more' ക്ലിക്ക് ചെയ്യുക.

ഇടതുവശത്ത് കാണുന്ന 'recharge and pay bills' ഓപ്ഷനില്‍നിന്ന് Book a Cylinder തിരഞ്ഞെടുക്കുക.

ഭാരത് ഗ്യാസ്, ഇന്‍ഡെയ്ന്‍ ഗ്യാസ്, എച്ച്‌പി ഗ്യാസ് എന്നിവയില്‍നിന്ന് ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.

രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറോ എല്‍പിജി ഐഡിയോ നല്‍കുക.

വിശദാംശങ്ങള്‍‌ നല്‍‌കിയ ഉടന്‍ എല്‍‌പി‌ജി ഐഡി, ഉപഭോക്തൃ നാമം, ഏജന്‍സി നാമം എന്നിവ സ്ക്രീനില്‍ കാണാനാകും.

ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനുള്ള പേയ്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഗ്യാസ് സിലിണ്ടറിനായി ഈടാക്കുന്ന തുക ചുവടെ കൊടുത്തിട്ടുണ്ടാകും.

ഗ്യാസ് ബുക്കിങ്ങിനുള്ള പ്രമോ കോഡ് നല്‍കുക.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!