അഗതികള്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും കോവിഡ് വാക്സീന്‍ നല്‍കാന്‍ കേന്ദ്ര തീരുമാനം

അഗതികള്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും കോവിഡ് വാക്സീന്‍ നല്‍കാന്‍ കേന്ദ്ര തീരുമാനം.സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വഴിയാണ് ഇവര്‍ക്കു കുത്തിവയ്പ് അനുവദിക്കുക. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സീന്‍ ഇതിനായി ഉപയോഗിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വഴിയോരത്തു ജീവിക്കുന്നവര്‍, തടവുകാര്‍, അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും മറ്റുമുള്ള പുനരധിവാസ കേന്ദ്രങ്ങളിലുള്ളവര്‍, ഭിക്ഷാടകര്‍ തുടങ്ങിയവരില്‍ തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!