കാന‌ഡയില്‍ 12 മുതല്‍ 15 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കാന്‍ അനുമതി

ഒട്ടാവ: കാനഡയില്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. 12 മുതല്‍ പതിനഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്കാണ് കുത്തിവയ്‌പെടുക്കുക. ഫൈസറിന്റെ വാക്‌സിന്‍ ഉപയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഫൈസറിന്‍റെ കുട്ടികളിലെ പരീക്ഷണഫലം വിലയിരുത്തിയാണ് നടപടി.

ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ഫലപ്രദവും, സുരക്ഷിതവുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും കാനഡ ആരോഗ്യ വകുപ്പ് സീനിയര്‍ അഡ്വസൈര്‍ സുപ്രിയ ശര്‍മ പറഞ്ഞു. 12 മുതല്‍ പതിനഞ്ച് വയസുവരെയുള്ളവര്‍ക്ക് വാക്സിന് അനുമതി നല്‍കുന്ന ആദ്യത്തെ രാജ്യമാണ് കാനഡ.

16 വയസിനുമുകളിലുള്ളവര്‍ക്ക് വാക്സിന് നല്‍കാന്‍ കാനഡ നേരത്തെ അനുമതി നല്‍കിയിരുന്നു. രാജ്യത്ത് ഇതുവരെ 12.4 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ 20 ശതമാനവും 19 വയസില്‍ താഴെയുള്ളവരാണ്. 24,396 പേരാണ് കാനഡയില്‍ വൈറസ് ബാധ മൂലം മരിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!