ഇന്ത്യ ഉള്‍പ്പടെ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പടെ ഉള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാന്‍ ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി. വിലക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. ഒമാന്‍ പൗരന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.

ഇ​ന്ത്യ​ക്ക് പു​റ​മെ സു​ഡാ​ന്‍, ല​ബ​ന​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ല്‍, നൈ​ജീ​രി​യ, ടാ​ന്‍​സാ​നി​യ, ഘാ​ന, ഗു​നി​യ, സ​യിസ​യി​റ ലി​യോ​ണ്‍, എ​ത്യോ​പ്യ, യു​കെ, പാ​ക്കി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കും പ്ര​വേ​ശ​ന വി​ല​ക്ക്.

മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് ഒമാനിലേക്ക് ഇന്നലെ വൈകുന്നേരം ആറിന് മുമ്ബ് ഒമാനില്‍ തിരിച്ചെത്തിയത്. എയര്‍ ഇന്ത്യ എക്സ്പ്രസ്, സലാം എയര്‍ വിമാനങ്ങള്‍ സര്‍വീസ് സമയങ്ങള്‍ പുനഃക്രമീകരിക്കുകയും ചെയ്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!