മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാരുടെ ആര്‍ടി-പിസിആര്‍ ഫലം പരിശോധിച്ചില്ല; നാല് വിമാനക്കമ്ബനികള്‍ക്കെതിരെ നിയമ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാരുടെ കോവിഡ് പരിശോധനാ ഫലം പരിശോധിക്കാത്തതിന് നാല് വിമാന കമ്ബനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍. ദേശീയ തലസ്ഥാന പ്രദേശത്ത് കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാലാണ് നടപടി.

ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ എന്നിവയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് നടപടി.

ഏപ്രില്‍ 10 നാണ് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഉത്തരവ് പ്രകാരം മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു.

ശനിയാഴ്ച 24,375 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ദേശീയ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന കണക്കാണിത്. കോവിഡ് 19-ന്റെ രൂക്ഷവ്യാപനം ഡല്‍ഹിയില്‍ ഗുരുതര സ്ഥിതിവിശേഷമാണ് സൃഷ്ടിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!