കൊവിഡ് വ്യാപനം രൂക്ഷം, തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി, കേരള അതിര്‍ത്തി അടയ്ക്കും

ചെന്നൈ : കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെനാലു വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. ഹോട്ടലുകളില്‍ 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. രാത്രി 9ന് മുമ്ബ് കടകള്‍ അടയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഞായറാഴ്ച മുഴുവന്‍ സമയ കര്‍ഫ്യൂ ആയിരിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയും മാറ്റിവച്ചു.

കഴിഞ്ഞദിവസം തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലെ 12 റോഡുകള്‍ തമിഴ്‌നാട് അടച്ചിരുന്നു.. കേരളം ആവശ്യപ്പെട്ടിട്ടും ഇടറോഡുകളില്‍ ഒന്നുപോലും തുറന്നില്ല. പനച്ചമൂട് നിന്ന് തമിഴ്നാട്ടിലേക്കുള്ള ഇടറോഡ് മണ്ണിറക്കി അടച്ചതോടെ നാട്ടുകാര്‍ ദുരിതത്തിലായി.

കളിയിക്കാവിള മാര്‍ക്കറ്റ് റോഡാണ് അടച്ചതില്‍ ഏറ്റവും വലിയ റോഡ്. പരിശോധനയ്ക്ക് പൊലീസ് ഇല്ലാത്ത കാരക്കോണം-രാമവര്‍മന്‍ചിറ പോലെയുള്ള റോഡുകളാണ് പൂര്‍ണമായി ബാരിക്കേഡുകള്‍ വച്ച്‌ അടച്ചത്. തുറന്നുകിടക്കുന്ന റോഡുകളില്‍ കര്‍ശനമായ പൊലീസ് പരിശോധനയ്ക്ക് ശേഷം മാത്രമേ വാഹനങ്ങള്‍ കടത്തിവിടുന്നുള്ളു. പനച്ചമൂട് നിന്ന് തമിഴ്നാട്ടിലെ കുളപ്പാറയ്ക്ക് പോകുന്ന ഇടറോഡില്‍ വേലി കെട്ടിയതിന് പിന്നാലെ ടിപ്പറില്‍ മണ്ണിറക്കി ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.. അതിര്‍ത്തിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നതിന് കന്യാകുമാരി ജില്ലാ ഭരണകൂടം ആലോചിക്കുന്നെന്നും സൂചനയുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!