അപ്പന്‍ സ്റ്റാറാണെങ്കില്‍ മോന്‍ സൂപ്പര്‍ സ്റ്റാര്‍; ഇസയുടെ പിറന്നാള്‍ ചിത്രങ്ങള്‍

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് ബോബന്റെ ജന്മദിനമായിരുന്നു ഏപ്രില്‍ 16ന്. ഇസഹാക്ക് എന്ന ഇസുക്കുട്ടന്റെ രണ്ടാം ജന്മദിനമാണ് കടന്നുപോയത്. ഇസയുടെ ജന്മകുഞ്ഞ് ഇസഹാക്കിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് കഴിഞ്ഞദിവസം രസകരമായ ഒരു വീഡിയോ ആയിരുന്നു നടി ഉണ്ണിമായ പങ്കുവച്ചത്. ജോജി എന്നും ഉമ്മ എന്നുമെല്ലാം ഉണ്ണിമായ പറയുന്നത് കേട്ട് ഏറ്റുപറയുന്ന ഇസുക്കുട്ടനെ ഈ വീഡിയോയില്‍ കാണാം.

2019 ഏപ്രില്‍ 16നായിരുന്നു ഇസഹാക്കിന്‍റെ ജനനം. 14 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഒരു കുഞ്ഞ് പിറന്നത്. ഇസുക്കുട്ടന്റെ ഫൊട്ടോകള്‍ ചാക്കോച്ചന്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ജന്മദിനത്തില്‍ മകന്റെ മനോഹരമായൊരു ചിത്രം പ്രിയ പങ്കുവച്ചിരുന്നു.

2020ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ 'അഞ്ചാം പാതിര'യില്‍ ചാക്കോച്ചനൊപ്പം പ്രധാന വേഷത്തില്‍ ഉണ്ണിമായയും അഭിനയിച്ചിരുന്നു. 'ജോജി' ആണ് ഉണ്ണിമായയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. നിഴല്‍, നായാട്ട് എന്നിവയാണ് ചാക്കോച്ചന്റേതായി നിലവില്‍ തിയേറ്ററുകളിലുള്ള പുതിയ ചിത്രങ്ങള്‍.ദിനാഘോഷത്തിന്റെ ചിത്രങ്ങളാണ് ചാക്കോച്ചന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!