നെഹ്രുവിനൊപ്പം നിന്ന് ചിത്തിര തിരുനാളിനോട് സംസാരിക്കുന്ന ആ കുട്ടി പിന്നീട് ലോകപ്രശ‌സ്‌തനായി; ഈ അപൂര്‍വ്വ ചിത്രത്തിന്റെ പിന്നിലെ കഥ ഇതാണ്

ഏകദേശം ഏഴ് പതി‌റ്റാണ്ട് മുന്‍പുള‌ള ഒരു ചിത്രമാണിത്. 1950കളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രു മകള്‍ ഇന്ദിരാ ഗാന്ധിക്കൊപ്പം തിരുവനന്തപുരം സന്ദര്‍ശിച്ച സമയത്തുള‌ളത്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ പ്രധാനമന്ത്രിക്കും മകള്‍ക്കും നല്‍കിയ ചായ സല്‍ക്കാരത്തിന്റെ സമയത്ത് അന്നത്തെ ഔദ്യോഗിക ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്. അന്നത്തെ തിരു കൊച്ചി രാജപ്രമുഖനും തിരുവിതാംകൂറിന്റെ അവസാന രാജാവുമായ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയും അദ്ദേഹത്തിന്റെ അമ്മയായ അമ്മമഹാറാണി മൂലംതിരുനാള്‍ സേതു പാര്‍വ്വതി ബായിയുമാണ് നെഹ്രുവിനൊപ്പം ഉ‌ള‌ളത്.

എന്നാല്‍ ഈ ചിത്രത്തില്‍ കാണുന്ന കൊച്ചുകുട്ടിയും ലോകപ്രശസ്‌തനാണ്. ഇന്ദിരാഗാന്ധിയ്‌ക്ക് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയിലെത്തിയ ഇന്ദിരയുടെ മകന്‍ രാജീവ് ഗാന്ധി തന്നെയാണ് ആ കുട്ടി. നെഹ്രുവിന്റെ കേരള സന്ദര്‍ശന സമയത്തെടുത്ത ഈ ചിത്രത്തില്‍ ഇല്ലെങ്കിലും രാജീവിന്റെ ഇളയ സഹോദരന്‍ സഞ്ജയ് ഗാന്ധിയും അന്ന് തിരുവനന്തപുരത്തെത്തിയിരുന്നു. അത്യപൂര്‍വമായ ഈ ചിത്രം ചരിത്രത്തിലെ ശ്രദ്ധേയമായ ഒരോര്‍മ്മയാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പക്കലാണ് ഈ അപൂര്‍വചിത്രമുള‌ളത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!