നടന്‍ വിവേകിന്‍റെ മരണം വാ​ക്സി​ന്‍ സ്വീക​രി​ച്ച​ത് കൊ​ണ്ടല്ല ഹൃദയാഘാതം കാരണമെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ വിവേകിന്‍റെ മരണം വാ​ക്സി​ന്‍ സ്വീക​രി​ച്ച​ത് കൊ​ണ്ടല്ല ഹൃദയാഘാതം കാരണമെന്ന് ഡോക്ടര്‍മാര്‍. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഹൃദയാഘതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അ​ക്യൂ​ട്ട് കൊ​റോ​ണ​റി സി​ന്‍​ഡ്രോ​മി​നൊ​പ്പ​മു​ള്ള ഹൃ​ദ​യാ​ഘാ​ത​മാ​ണ് വി​വേ​കി​ന് സം​ഭ​വി​ച്ച​ത്.

വി​വേ​ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. എന്നാല്‍ കോ​വി​ഡ് വാ​ക്സി​ന്‍ സ്വീക​രി​ച്ച​ത് കൊ​ണ്ടല്ല ഇത് സംഭവിച്ചതെന്നും ഡോ​ക്ട​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ കൊറോ​ണ​റി ആ​ന്‍​ജി​യോ​ഗ്രാ​മും ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​സി​എം​ഒ​യി​ല്‍ പ്ര​വേ​ശിപ്പി​ച്ചി​രി​ക്കു​ക​യാ​യിരുന്നു. ഇന്ന് പുലര്‍ച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

മനതില്‍ ഉരുതി വേണ്ടും എന്ന സിനിമയിലൂടെയാണ് വിവേക് തമിഴ് സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചു. 1990കളുടെ തുടക്കത്തോടെ അജിത്ത്, വിജയ് ചിത്രങ്ങളില്‍ കോമഡി രംഗങ്ങളില്‍ നിറസാന്നിധ്യമായി മാറി.

ഖുശി, അന്യന്‍, ശിവാജി തുടങ്ങി 200ല്‍ അധികം സിനിമകളില്‍ അഭിയനയിച്ചിട്ടുണ്ട്. ഒരു നുണക്കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

2019ല്‍ പുറത്തിറങ്ങിയ വെള്ളൈ പൂക്കള്‍ എന്ന സിനിമയിലെ റിട്ടേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!