കോവിഡ് വ്യാപനം: പൊതുഗതാഗതത്തിലെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന് സ്വകാര്യ ബസ് ഉടമകള്‍

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം കേരളത്തില്‍ എത്തിയതോടെ കര്‍ശന നിയന്ത്രങ്ങളാണ് സംസ്ഥാനത്ത് നടപിലാക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് പൊതുഗതാഗതത്തിലും നിയന്ത്രണമേര്‍പ്പെടുത്തിയത്. ഈ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സ്വകാര്യ ബസ് ഉടമകള്‍. നിലവില്‍ സംസ്ഥാനത്ത് ബസുകളില്‍ നിന്നുകൊണ്ടുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.

ഈ തീരുമാനം മാറ്റണമെന്നും സര്‍വ്വീസ് നിര്‍ത്തി വയ്ക്കേണ്ട സാഹചര്യമാണ് നിയന്ത്രണം കടുപ്പിച്ചാല്‍ ഉള്ളതെന്നും ബസ്സുടമകള്‍ പറയുന്നു. ഇരുന്നു മാത്രം ബേസില്‍ യാത്ര ചെയ്യുക എന്ന തീരുമാനം അപ്രായോഗികമാണെന്നും മുഴുവന്‍ സീറ്റുകളിലും ആളെയിരുത്തി സര്‍വ്വീസ് ആരംഭിക്കുമ്ബോള്‍ , വഴിയില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ പറ്റില്ലെന്നാണ് ബസ്സുടമകളുടെ പക്ഷം.

നികുതി ഒടുക്കുന്നത് നില്‍ക്കുന്ന യാത്രക്കാരുടെ എണ്ണം ഉള്‍പ്പെടെ നല്‍കിയാണ്. കെഎസ്‌ആ‍ര്‍ടിസിക്ക് ഉള്‍പ്പെടെ അധികമാളെ കയറ്റരുതെന്ന തീരുമാനം വന്‍ വരുമാന നഷ്ടമാണുണ്ടാക്കുമെന്നും സ്വകാര്യ ബസ്സുടമകള്‍ പറയുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!