കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കൊവിഡ്; രോഗബാധ സ്ഥിരീകരിച്ചത് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ച്‌ ഒരു മാസം പിന്നിടുമ്ബോള്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിന് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച കാര്യം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ കൊവിഡ് ടെസ്റ്റ് റിസള്‍ട്ട് ഇന്ന് പോസിറ്റീവ് ആയതായും കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ സ്വയം കൊവിഡ് ടെസ്റ്റിന് വിധേയരാകണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ജാവ്‌ദേക്കര്‍ കഴിഞ്ഞമാസം ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു.



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!