കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപ്പണ്‍ ഹൗസ് 21 ന്‌

കുവൈറ്റ് സിറ്റി > കുവൈത്തിലെ ഇന്ത്യന്‍ എംബസിയുടെ അടുത്ത ഓപ്പണ്‍ ഹൗസ് ഈ വരുന്ന ഏപ്രില്‍ 21 ബുധനാഴ്ച നടക്കുമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറീയിച്ചു. വെര്‍ച്ചല്‍ പ്ലാറ്റഫോമിലാണ് ഇത്തവണയും ഓപ്പണ്‍ ഹൗസ് നല്‍കുകയെന്നും അധികൃതര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി, ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് സഹായം എന്നീ വിഷയങ്ങളാണ് ഈ ഓപ്പണ്‍ ഹൗസിലെ ചര്‍ച്ച വിഷയമെന്നും അധികൃതര്‍ അറീയിച്ചു. അന്നേദിവസം ഉച്ചക്ക് 3.30 മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ഓപ്പണ്‍ ഹൗസിന് അംബാസഡര്‍ സിബി ജോര്‍ജ് നേതൃത്വം നല്‍കും. സൂം ആപ്ലിക്കേഷനില്‍ 965 9425 8002 എന്ന ഐഡിയില്‍ 858687 എന്ന പാസ്വേഡ് ഉപയോഗിച്ച്‌ കുവൈറ്റിലെ ഇന്ത്യക്കാര്‍ക്ക് ഓപ്പണ്‍ ഹൌസില്‍ പങ്കുചേരാവുന്നതാണ്.

അതെ സമയം പ്രത്യേകമായി എന്തെങ്കിലും ചോദിച്ചറിയാനുള്ളവര്‍ പേര്, കുവൈത്തിലെ അഡ്രസ്സ് , ഫോണ്‍ നമ്ബര്‍ എന്നിവ സഹിതം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. കുവൈത്തിലെ ഇന്ത്യക്കാരായ എല്ലാ പ്രവാസികള്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്നും ഇന്ത്യന്‍ എംബസി അറീയിപ്പില്‍ പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!