സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും 'യൂടേണ്‍': വിവാദങ്ങള്‍ക്കൊടുവില്‍ എ.കെ ബാലന്റെ ഭാര്യ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറി

തരൂര്‍ നിയമസഭാ സീറ്റില്‍ മന്ത്രി എ. കെ ബാലന്റെ പിന്‍ഗാമിയായി ഭാര്യ പി. കെ ജമീല സ്ഥാനാര്‍ത്ഥിയാവില്ല. പാര്‍ട്ടിയിലെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളാണ് പിന്മാറ്റത്തിന് കാരണം. ജമീലയ്ക്ക് പകരം ഡി.വൈ.എഫ്.ഐ നേതാവ് പി.പി സുമോദിന്റെ പേര് ജില്ലാ കമ്മിറ്റി നിര്‍ദേശിച്ചു.

രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ ഇക്കുറി മത്സരിക്കേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാലന്‍ മാറി നില്‍ക്കുന്നത്. ബാലന്റെ പകരം ഭാര്യയെ ഉയര്‍ത്തിക്കൊണ്ട് വരാനായിരുന്നു ശ്രമം. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് നേതൃത്വംനിലപാട് മാറ്റുകയായിരുന്നു.

ജില്ലാ കമ്മറ്റിയിലും, ജില്ല സെക്രട്ടേറിയേറ്റ് യോഗത്തിലും ജമീലയെ മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ജമീല വന്നാല്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികള്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് ജമീലയെ മത്സരിപ്പിക്കേണ്ട എന്ന തീരുമാനം ജില്ലാ കമ്മിറ്റി കൈക്കൊണ്ടത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!