പി​ന്‍​സീ​റ്റ് ഹെ​ല്‍​മ​റ്റ്: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

തി​രൂ​ര്‍: ഇ​രു​ച​ക്ര​വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ഹെ​ല്‍​മ​റ്റ് യ​ഥാ​വി​ധി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് എ​ന്‍​ഫോ​ഴ്സ്മെന്‍റ് വി​ഭാ​ഗം രം​ഗ​ത്ത്. ജി​ല്ല​യി​ല്‍ അ​പ​ക​ട മ​ര​ണ​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​ത് കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രും കാ​ല്‍​ന​ട​ക്കാ​രും ആ​ണെ​ന്ന ക​ണ്ടെ​ത്ത​ലിെന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​പ്പു​റം എ​ന്‍​ഫോ​ഴ്സ്മെന്‍റ് ആ​ര്‍.​ടി.​ഒ ടി.​ജി. ഗോ​കു​ലിെന്‍റ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​രു​ച​ക്ര​വാ​ഹ​നം ഉ​പ​യോ​ഗി​ക്കു​മ്ബോ​ള്‍ പി​ന്‍​സീ​റ്റി​ല്‍ ഇ​രി​ക്കു​ന്ന​വ​രും നി​ര്‍​ബ​ന്ധ​മാ​യി ഹെ​ല്‍​മ​റ്റ് ധ​രി​ക്ക​ണ​മെ​ന്നും ഗു​ണ​മേ​ന്മ​യു​ള്ള​വ മാ​ത്രം വാ​ങ്ങി ചി​ന്‍ സ്ട്രാ​പ്പ് ഇ​ട്ട് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

എ​ന്‍​ഫോ​ഴ്സ്മെന്‍റ് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാം​ജി കെ. ​ക​ര​ന്‍, അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ഹ​രി​ലാ​ല്‍, മ​നോ​ഹ​ര​ന്‍, സ​ലീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. പി​ടി​കൂ​ടു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്ക് പി​ഴ ഇ-​ച​ലാ​ന്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി അ​ട​ക്കാം. കാ​ല്‍​ന​ട​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി വ​രു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!