പാലാരിവട്ടം മേല്‍പാലം ഇന്ന് വൈകുന്നേരം തുറക്കും

കൊ​ച്ചി: ഏ​റെ വി​വാ​ദ​ങ്ങ​ള്‍​ക്കും സു​പ്രീം​കോ​ട​തി​യു​ടെ വ​രെ ഇ​ട​പെ​ട​ലി​നും വ​ഴി​തെ​ളി​ച്ച പാ​ലാ​രി​വ​ട്ടം മേ​ല്‍​പാ​ലം ഇന്ന് വൈകുന്നേരം നാലിന് തുറക്കും. ദേ​ശീ​യ​പാ​ത വി​ഭാ​ഗം ചീ​ഫ് എ​ഞ്ചിനീ​യ​റാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. തു​ട​ര്‍​ന്ന് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ പാ​ലം സ​ന്ദ​ര്‍​ശി​ക്കും. 100 വ​ര്‍​ഷ​ത്തെ ഈ​ട് ഉ​റ​പ്പ് ന​ല്‍​കി ഇ. ​ശ്രീ​ധ​ര​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ഡി.​എം.​ആ​ര്‍.​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ കോ​ണ്‍​ട്രാ​ക്‌ട് സൊ​സൈ​റ്റി​യാ​ണ്​​ പാ​ലം പു​ന​ര്‍​നി​ര്‍​മി​ച്ച​ത്.

47.70 കോ​ടി രൂ​പ എ​സ്​​റ്റി​മേ​റ്റി​ല്‍ നി​ര്‍​മി​ച്ച ആ​ദ്യ പാ​ല​ത്തി​ല്‍ വി​ള്ള​ലും ത​ക​ര്‍​ച്ച​യും ക​ണ്ട​പ്പോ​ള്‍ ഐ.​ഐ.​ടി ചെ​ന്നൈ, കേ​ന്ദ്ര ഹൈ​വെ മ​ന്ത്രാ​ല​യ​ത്തി​െന്‍റ സാ​ങ്കേ​തി​ക ടീം, ​വി​ജി​ല​ന്‍​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ എ​ന്‍​ജി​നീ​യ​ര്‍​മാ​ര്‍, ഇ. ശ്രീ​ധ​ര​െന്‍റ നേ​തൃ​ത്വ​ത്തി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​ന​ര്‍​നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നെ​തി​രെ ഒ​രു ക​രാ​ര്‍ സം​ഘ​ട​ന​യും ക​രാ​റു​ക​മ്ബ​നി​യും കേ​സ് ന​ല്‍​കി​യെ​ങ്കി​ലും സു​പ്രീം​കോ​ട​തി പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​ന്​ അ​നു​മ​തി ന​ല്‍​കി.

22.68 കോ​ടി​യാ​ണ്​ പു​ന​ര്‍​നി​ര്‍​മാ​ണ ചെ​ല​വ്. എ​ട്ട്​ മാ​സം കാ​ല​യ​ള​വ്​ ന​ല്‍​കി​യെ​ങ്കി​ലും ക​രാ​ര്‍ ക​മ്ബ​നി അ​ഞ്ച​ര മാ​സ​ത്തി​നു​ള്ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു. ഭാ​ര​പ​രി​ശോ​ധ​ന തൃ​പ്തി​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി പാ​ലം ഗ​താ​ഗ​ത​ത്തി​ന്​ അ​നു​യോ​ജ്യ​മാ​ണെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഡി.​എം.​ആ​ര്‍.​സി​യി​ല്‍​നി​ന്ന്​ മ​ന്ത്രി​ക്ക്​ ല​ഭി​ച്ചു. ആ​ദ്യ നി​ര്‍​മാ​ണ​ത്തി​ലെ പാ​ളി​ച്ച​ക​ളും ച​ട്ട​ലം​ഘ​ന​ങ്ങ​ളും വി​ജി​ല​ന്‍​സ്​ അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!