വേ​ന​ലി​ല്‍ സ്ഥാ​പി​ച്ച ജ​ല​സം​ഭ​ര​ണി​ക​ള്‍ കാ​ണാ​താ​വു​ന്നു

കൊ​ല്ല​ങ്കോ​ട്: വേ​ന​ലി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ്ഥാ​പി​ച്ച ജ​ല​സം​ഭ​ര​ണി​ക​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. 2019ല്‍ ​ക​ന​ത്ത വേ​ന​ലി​നെ ചെ​റു​ക്കാ​ന്‍ റ​വ​ന്യൂ വ​കു​പ്പ് ചി​റ്റൂ​ര്‍ താ​ലൂ​ക്കി‍െന്‍റ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച 5000 ലി​റ്റ​ര്‍ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള വാ​ട്ട​ര്‍ കി​യോ​സ്ക്കു​ക​ളി​ല്‍ ചി​ല​താ​ണ് കാ​ണാ​താ​യ​ത്. പ​രി​പാ​ല​ന​മി​ല്ലാ​ത്ത​തി​നാ​ല്‍ മോ​ഷ​ണം പോ​യ​താ​െ​ണ​ന്ന്​ നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. മു​ത​ല​മ​ട, പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്ഥാ​പി​ച്ച അ​ഞ്ച് ജ​ല​സം​ഭ​ര​ണി​ക​ളാ​ണ് ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ടെ കാ​ണാ​താ​യ​ത്. ചെ​മ്മ​ണാ​മ്ബ​തി, മു​ച്ച​ങ്കു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ല​സം​ഭ​ര​ണി​ക​ളാ​ണ് കാ​ണാ​താ​യ​ത്. 25,000ല​ധി​കം രൂ​പ വി​ല​യു​ള്ള 160 ജ​ല​സം​ഭ​ര​ണി​ക​ളും സ്​​റ്റാ​ന്‍​റും റ​വ​ന്യൂ വ​കു​പ്പാ​ണ് സ്ഥാ​പി​ച്ച​ത്.

ജ​ല​സം​ഭ​ര​ണി​ക​ളു​ടെ ഉ​പ​യോ​ഗ​വും സം​ര​ക്ഷ​ണ​വും അ​ത​ത്​ പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​ല്‍​പി​ച്ചെ​ങ്കി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ജ​ല​സം​ഭ​ര​ണി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ ത​യാ​റാ​വാ​ത്ത​താ​ണ് മോ​ഷ​ണം പോ​കാ​ന്‍ കാ​ര​ണം. വേ​ന​ല​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ച്‌ പ്ര​വ​ര്‍​ത്തി​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തി​നാ​ല്‍ സ്​​റ്റാ​ന്‍​ഡും ജ​ല​സം​ഭ​ര​ണി​ക​ളും അ​പ്ര​ത്യ​ക്ഷ​മാ​കു​ന്ന​തി​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

നി​ല​വി​ല്‍ വേ​ന​ല്‍ ശ​ക്ത​മാ​യ​തി​നാ​ല്‍ മി​നി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​മാ​യി റ​വ​ന്യൂ വ​കു​പ്പ് സ്ഥാ​പി​ച്ച ജ​ല​സം​ഭ​ര​ണി​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍, മു​ത​ല​മ​ട​യി​ല്‍ 40 വാ​ട്ട​ര്‍ കി​യോ​സ്​​ക്കു​ക​ളാ​ണ് 2019ല്‍ ​സ്ഥാ​പി​ച്ച​തെ​ന്നും ഇ​വ​യു​ടെ പ​രി​പാ​ല​നം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യെ​ന്നും മു​ത​ല​മ​ട വി​ല്ലേ​ജ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!