മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം.ജി ജോര്‍ജിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് മരണത്തിനു പിന്നില്‍ ദുരൂഹതയില്ലെന്ന് ഡല്‍ഹി പൊലീസ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഒരു കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജോര്‍ജ് മുത്തൂറ്റ് മരിച്ചത്. പരിക്കേറ്റ ജോര്‍ജ് മുത്തൂറ്റിനെ ഫോര്‍ട്ടിസ് എസ്കോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു. മൃതദേഹം പോസ്റ്റുമാര്‍ട്ടം നടത്തിയെന്നും മരണത്തില്‍ ദുരൂഹത സംശയിക്കുന്നില്ലെന്നും ഡല്‍ഹി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനും ഓര്‍ത്തഡോക്സ് സഭാ മുന്‍ അല്മായ ട്രസ്റ്റിയുമായ എം.ജി.ജോര്‍ജ് മുത്തൂറ്റിന്റെ (72) മൃതദേഹം ഞായറാഴ്ച പനമ്ബിള്ളി നഗറില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഡല്‍ഹിയില്‍നിന്നു രാവിലെ എത്തിക്കുന്ന മൃതദേഹം എസ്ബിടി അവന്യുവിലെ മുത്തൂറ്റ് ഓറം റസിഡന്‍സസില്‍ രാവിലെ ഏഴര മുതല്‍ എട്ടര വരെയാണ് പൊതുദര്‍ശനത്തിനു വയ്ക്കുക.
തുടര്‍ന്ന് പത്തനംതിട്ട കോഴഞ്ചേരിയിലേയ്ക്കു കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കോഴഞ്ചേരി സെന്റ് മാത്യൂസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍. ന്യൂഡല്‍ഹിയിലെ സെന്റ് ജോര്‍ജ്സ് ഹൈസ്കൂള്‍ ഡയറക്ടര്‍ സാറ ജോര്‍ജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം.ജോര്‍ജ്, ഗ്രൂപ്പ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ്, പരേതനായ പോള്‍ മുത്തൂറ്റ് ജോര്‍ജ് എന്നിവരാണ് മക്കള്‍.
മുത്തൂറ്റ് ഗ്രൂപ്പിനു കീഴില്‍ ധനകാര്യ സേവന വിഭാഗത്തിന് തുടക്കമിട്ട എം. ജോര്‍ജ് മുത്തൂറ്റിന്റെ മകനായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയില്‍ 1949-ലായിരുന്നു ജനനം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. 1979ല്‍ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റു. 1993ല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി. ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണപ്പണയ സ്ഥാപനമാണ് മുത്തൂറ്റ് ഫിനാന്‍സ്. ജോര്‍ജ് സ്ഥാനമേല്‍ക്കുമ്ബോള്‍ കേരളം, ഡല്‍ഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിലായി 31 ബ്രാഞ്ചുകള്‍ മാത്രമാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 5,500 ലേറെ ബ്രാഞ്ചുകളിലായി ഇരുപതിലേറെ വൈവിധ്യമാര്‍ന്ന ബിസിനസ് വിഭാഗങ്ങള്‍ മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഫ്ഐസിസിഐ - ഫിക്കി) എക്സ്ക്യൂട്ടീവ് അംഗമായും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ ധനികരുടെ ഫോബ്സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാന്‍സ് ചെയര്മാന് എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും 2020 ല്‍ എത്തിയിരുന്നു. 35,500 കോടി രൂപയാണ് (480 കോടി ഡോളര്‍) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവര്‍. 2011 ല്‍ എം.ജി.ജോര്‍ജ് മുത്തൂറ്റ് ഫോബ്സ് ഏഷ്യ പട്ടികയില്‍ ഇന്ത്യയിലെ അന്‍പത് ധനികരില്‍ ഉള്‍പ്പെട്ടിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam