വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ ;കുവൈത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ നാളെ മുതല്‍

കുവൈത്തില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ നാളെ മുതല്‍ നടപ്പാക്കും. വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയുള്ള കര്‍ഫ്യൂ ആണ് പ്രധാന നിയന്ത്രണങ്ങളിലൊന്ന്. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചത്. എന്നാല്‍ അവശ്യ സര്‍വീസ് മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ക്കു പ്രത്യേക പാസ്സ് അനുവദിക്കും.

നിലവിലെ അറിയിപ്പ് അനുസരിച്ചു ഏപ്രില്‍ എട്ടുവരെയാണ് കര്‍ഫ്യൂ. ഈ ദിവസങ്ങളില്‍ വൈകീട്ട് അഞ്ചു മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെ ആളുകള്‍ക്ക് പുറത്തിറങ്ങന്നതിന് അനുമതിയുണ്ടാകില്ല എന്നാള്‍ അവശ്യസേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രത്യേക പാസ് അനുവദിക്കും. റെസ്റ്റാറന്‍റുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഫാര്‍മസികള്‍ക്കും ഡെലിവറി സര്‍വീസ് നടത്താം. കര്‍ഫ്യൂ സമയങ്ങളിലുള്ള നിര്‍ബന്ധ നമസ്കാരങ്ങള്‍ക്ക് 15 മിനിറ്റ് മുമ്ബ് കാല്‍ നടയായി പോകാന്‍ അനുവദിക്കും.

എ.സി ലിഫ്റ്റ് അറ്റകുറ്റപണികള്‍ക്കും കര്‍ഫ്യൂവില്‍ ഇളവുണ്ടാകും കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെയും പാസ് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം മേധാവി ഫറാജ് അല്‍ സുഅബി അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!