ഇസ്രയേലില്‍ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; യുവതി മറ്റൊരു സംസ്ഥാനത്ത് അറസ്റ്റില്‍

കട്ടപ്പന: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 27 പേരില്‍ നിന്നും 56 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ചേര്‍ത്തല പനക്കല്‍ വീട്ടില്‍ വിദ്യ പയസിനെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടങ്ങിയതോടെ ഇവര്‍ വിദേശത്തേക്ക് കടന്നു.

തുടര്‍ന്ന് പ്രതിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വെള്ളിയാഴ്ച അബുദാബിയില്‍ നിന്ന് ബംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങിയ യുവതിയെ കട്ടപ്പന പൊലീസ് ബംഗളൂരുവിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

2019 ലാണ് പണം തട്ടിയെന്ന് കാട്ടി കട്ടപ്പന സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ യുവതിക്കെതിരെ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതിന് തെളിവും ലഭിച്ചിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!