ലേറ്റസ്റ്റ് ന്യൂസ് 12 വയസ്സില്‍ ബലാത്സംഗം ചെയ്യപ്പെട്ടു ഗര്‍ഭിണിയായി ; 27 വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ അച്ഛനെ ചോദിച്ചതോടെ നാടകീയ രംഗങ്ങള്‍

ഷാജഹാന്‍പുര്‍: 27 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രണ്ടുപേര്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി സ്ത്രീ രംഗത്ത്. പന്ത്രണ്ടാം വയസില്‍ തന്നെ പീഡിപ്പിച്ചെന്നു കാട്ടിയാണ് സ്ത്രീ പരാതി നല്‍കിയിരിക്കുന്നത്. തന്റെ മകന്‍ അവന്റെ അച്ഛന്റെ പേര് ചോദിച്ചതോടെയാണ് സ്ത്രീ പരാതി നല്‍കിയത്.

ഷാജഹാന്‍പുരില്‍ തന്നെ താമസിക്കുന്ന നകി ഹാസന്‍, ഇയാളുടെ അനുജന്‍ ഗുഡ്ഡു എന്നിവര്‍ക്കെതിരെയാണ് സ്ത്രീയുടെ പരാതി. ഇവര്‍ ഇരുവരും ചെറുപ്പത്തില്‍ പല പ്രാവശ്യം പീഡിപ്പിച്ചെന്നാണ് സ്ത്രീയുടെ പരാതി. ഇതേത്തുടര്‍ന്ന് പതിമൂന്നാം വയസില്‍ താന്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് 1994 ല്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിഎന്നും യുവതി പരാതിയില്‍ പറയുന്നു.

പിന്നീട് നാണക്കേട് ഭയന്ന് കുട്ടിയെ ഉധംപുരിലെ ഒരു ബന്ധുവിനെ ഏല്‍പ്പിച്ചു. അതിനു ശേഷം യുവതി മറ്റൊരു വിവാഹം കഴിച്ചു. എന്നാല്‍ പത്തുവര്‍ഷത്തിനു ശേഷം, യുവതി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം അറിഞ്ഞ് ഭര്‍ത്താവ് വിവാഹമോചനം നേടി. ഇതേസമയം, കുട്ടി ബന്ധുവിന്റെ അടുത്ത് വളരുന്നുണ്ടായിരുന്നു. തുടര്‍ന്നാണ് മകന്‍ അമ്മയോട് തന്റെ പിതാവ് ആരെന്നു ചോദിക്കുന്നത്.

ഇതിനെ തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. പൊലിസ് കേസെടുക്കാന്‍ വിസമ്മതിച്ചതോടെ കോടതിയില്‍ പോയാണ് സ്ത്രീ കേസ് നല്‍കിയത്. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ഡി.എന്‍.എ പരിശോധിച്ച്‌ തുടര്‍നടപടി സ്വീകരിക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!