ഡീസല്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മാറ്റാന്‍ ആലോചന

തിരുവനന്തപുരം: ഡീസല്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മാറ്റാന്‍ ആലോചന. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഈ ആലോചന. ഡീസലിന്‍റെ വിലവര്‍ധനവ് ഇടക്കിടെയുണ്ടാകുന്നത് കോര്‍പ്പറേഷന്‍റെ ചെലവ് വര്‍ധിപ്പിക്കുന്നുണ്ട് ഇത് കണക്കിലെടുത്താണ് ഡീസല്‍ ബസുകള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് മാറ്റാനുഉള്ള ആലോചന ആരംഭിച്ചിരിക്കുന്നത്.

ഈ വര്‍ഷം എല്‍.എന്‍.ജിയിലേക്ക് 400 ബസുകള്‍ മാറ്റിയേക്കുമെന്നാണ് സൂചന. കസര്‍ക്കാര്‍ സഹായത്തിലാണ് കഴിഞ്ഞ മാസം ണ്‍സോര്‍ഷ്യം ലോണ്‍പലിശ പോലും തിരിച്ചടച്ചത്. 400 ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് കിഫ്ബി സഹായത്തോടെ തുടക്കത്തില്‍ മറ്റും. ഇതിലേക്ക് തെരഞ്ഞെടുക്കുന്നത് ഏകദേശം 7 വര്‍ഷം കാലാവധിയുള്ള ഡീസല്‍ ബസുകളാണ്. 400 ബസിന് ഒരു മാസം 1.95 കോടി രൂപ ലാഭിക്കാന്‍ ഇത് നടപ്പിലാക്കിയാല്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!