ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്ന് കക്കൂസ് കുഴിയില്‍ കുഴിച്ചിട്ടു; ഭര്‍ത്താവ് കാണാമറയത്ത്

വെഞ്ഞാറമൂട്: ഭാര്യയെ തലയ്ക്കടിച്ച്‌ കൊന്ന് കക്കൂസ് കുഴിയില്‍ കുഴിച്ചിട്ട കേസില്‍ പ്രതിയായ ഭര്‍ത്താവ് കുട്ടനെ ഒരു വര്‍ഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാന്‍ കഴിയാതെ വലയുകയാണ് പൊലീസ്.

2020 മാര്‍ച്ച്‌ 3 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച്‌ കൊന്ന് കക്കൂസിന് കുഴിച്ച കുഴിയില്‍ കുഴിച്ചു മൂടുകയായിരുന്നു. പുല്ലമ്ബാറ മരുതുംമൂട് വാലിക്കുന്ന് കോളനിയില്‍ സിനിയാണ് (31) അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവശേഷം ഭര്‍ത്താവ് കുട്ടന്‍ ഒളിവിലും പോയി. മൃതദേഹം കണ്ടെത്തുന്നതിന് രണ്ട് ദിവസം മുന്‍പ് കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും, മക്കളും സിനിയെ അന്വേഷിച്ചെങ്കിലും ബന്ധുവീട്ടില്‍ പോയിരിക്കുന്നു എന്നാണ് കുട്ടന്‍ മറുപടി പറഞ്ഞത്. ബന്ധുവീട്ടിലും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പഞ്ചായത്തില്‍ നിന്ന് ലഭിച്ച വീട് നിര്‍മ്മിക്കുന്ന സ്ഥലത്ത് നിര്‍മ്മിക്കുന്ന കക്കൂസിന്റെ കുഴിയില്‍ നിന്നും സിനിയുടെ ഒരു കൈ ഉയര്‍ന്നിരിക്കുന്നത് കണ്ടത്.

തുടര്‍ന്ന് മണ്ണ് നീക്കം ചെയ്ത് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ഥിരം വഴക്കാളിയും മദ്യപാനിയുമായിരുന്ന കുട്ടന്‍ ചുറ്റിക കൊണ്ട് തലക്കടിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് പൊലിസ് പറയുന്നത്. സമീപത്ത് നിന്നും ചുറ്റിക കണ്ടെത്തിയിരുന്നു. കുട്ടന്‍ സംഭവ ശേഷം കുട്ടികളെ വിട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. സിനിയുടെ അമ്മയുടെ കൂടെയായിരുന്നു മക്കളായ അനന്തുവും, അരവിന്ദും കഴിഞ്ഞിരുന്നത്.

കൊല്ലാന്‍ മുന്‍പും ശ്രമം:

സിനിയെ കൊല്ലാന്‍ ശ്രമിച്ചതിന് കുട്ടന്‍ നേരത്തെയും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2004ല്‍ സിനിയുടെ കാല്‍ വെട്ടി പരിക്കേല്‍പ്പിച്ചതിന് ഏഴ് വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചു. ജയില്‍ ശിക്ഷ കഴിഞ്ഞ ശേഷം ഇവര്‍ വീണ്ടും ഒരുമിച്ചു താമസിക്കുകയും കലഹം പതിവുമായിരുന്നന്ന് നാട്ടുകാര്‍ പറയുന്നു.

കുഴി മൂടുന്നത് കണ്ടെന്ന് മക്കള്‍

സംഭവ ദിവസം അമ്മയെ അച്ഛന്‍ മര്‍ദ്ധിക്കുന്നത് കണ്ടെന്ന് മക്കള്‍ പൊലീസിനോട് പറഞ്ഞിരുന്നു. രാത്രി കക്കൂസിന് എടുത്ത കുഴി മൂടുന്നത് കണ്ട മക്കള്‍ അവിടെ എത്താണന്ന് ചോദിച്ചപ്പോള്‍ വാഴ നടുകയാണെന്ന് പറഞ്ഞ് വിരട്ടി ഓടിക്കുകയായിരുന്നു.

മക്കളോടും ക്രൂരത

വീട്ട് ചിലവ് പോലും കൊടുക്കാത്ത ഇയാള്‍ മക്കളെയും ക്രൂരമായി മര്‍ദ്ധിച്ചിരുന്നു. സിനി വിറക് ശേഖരിച്ച്‌ വിറ്റാണ് കുടുംബം പുലര്‍ത്തിയിരുന്നത്. സംഭവത്തിന് മൂന്ന് വര്‍ഷം മുന്‍പ് മാതാപിതാക്കളുടെ വഴക്കിനിടെ മകനായ അനന്തുവിന്റെ ചെവില്‍ കല്ലുവച്ച്‌ ഇടിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അനന്തുവിന് കേള്‍വി ശക്തി നഷ്ടപ്പെട്ടത്. അയല്‍ക്കാരോടും ക്രൂരമായാണ് കുട്ടന്‍ പെരുമാറിയിരുന്നത്. തര്‍ക്കത്തിനിടെ അയല്‍വാസി കുട്ടന്റെ ദേഹത്ത് ആസിഡ് ഒഴിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സംഭവ ശേഷം അയല്‍വാസി സ്ഥലമുപേക്ഷിച്ച്‌ പോയി.

ഒരു കണ്ണിന് പൂര്‍ണമായും കാഴ്ചശക്തി ഇല്ലാത്ത, ശരീരം ആസിഡ് പൊള്ളലേറ്റ കുട്ടന്‍ ആദ്യ തവണ സിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം വനമേഖലയിലായിരുന്നു കഴിഞ്ഞിരുന്നത്. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ എര്‍പ്പെടുത്തിയിട്ടും കുട്ടന്‍ ഇപ്പോഴും അജ്ഞാത വാസത്തിലാണ്.

അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.പ്രതി ഇപ്പോഴും ഒളിവില്‍ തന്നെയാണ്.

രതീഷ്, ഐ.എസ്.എച്ച്‌.ഒ, വെഞ്ഞാറമൂട്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!