തിമിംഗലത്തിന്റെ രൂപത്തില്‍ ഭാഗ്യം; ഛര്‍ദ്ദിച്ചത് ആറ് കിലോ ആമ്ബര്‍ഗ്രിസ്, 49കാരിയ്ക്ക് കിട്ടിയത് രണ്ടരക്കോടിയുടെ നിധി
ബാങ്കോക്ക്: തായ്ലന്ഡിലെ 49 കാരിയായ സിരിപോണ്‍ നിയാമ്രിനെ ഭാഗ്യം തേടിയെത്തിയത് തിമിംഗലത്തിന്റെ രൂപത്തിലാണ്. നാഖോണ്‍ സി തമ്മാരത് പ്രവിശ്യയിലെ വീടിന് സമീപമുള്ള കടല്‍തീരത്ത് കൂടി നടക്കുന്നതിനിടെയാണ് സിരിപോണിന് ആമ്ബര്‍ഗ്രിസ് എന്നറിയപ്പെടുന്ന തിമിംഗല ഛര്‍ദ്ദി ലഭിച്ചത്. 6 കിലോയോളം വരുന്ന് ഈ ആമ്ബര്‍ഗ്രിസിന് വിപണിയില്‍ രണ്ടരക്കോടിയിലധികം വിലവരുമെന്നാണ് വിലയിരുത്തല്‍.
ഫെബ്രുവരി 23നാണ് സിരിപോണിന്റെ ജീവിതത്തെ മാറ്റിമറിച്ച സംഭവം ഉണ്ടായത്. കടല്‍തീരത്ത് നടക്കാനിറങ്ങിയപ്പോഴാണ് തീരത്തടിഞ്ഞിരിക്കുന്ന വലിയ വസ്തു ശ്രദ്ധയില്‍പ്പെടുന്നത്. അടുത്ത് ചെന്നപ്പോള്‍ പ്രത്യേകത തോന്നി. അതെടുത്ത് വീട്ടില്‍കൊണ്ടുവന്ന് അയല്ക്കാര്ക്ക് കാണിച്ച് കൊടുത്തപ്പോഴാണ് വിലപിടിപ്പുള്ള ആമ്ബര്‍ഗ്രിസ് ആണെന്ന് അറിയുന്നത്.
തന്റെ സംശയം തീര്‍ക്കാനായി തീയുടെ അടുത്ത് ചെന്നപ്പോള്‍ ഇത് ഉരുകുന്നതായും കണ്ടു. ആമ്ബര്‍ഗ്രിസ് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വിദഗ്ധര്‍ എത്തുന്നതും കാത്തിരിക്കുകയാണ് സിരിപോണ്‍. കിട്ടുന്ന തുക ഉപയോഗിച്ച് സമൂഹത്തിന് വേണ്ടി സഹായം ചെയ്യണമെന്നാണ് തീരുമാനമെന്ന് അവര്‍ വ്യക്തമാക്കി.
തിമിംഗലത്തിന്റെ ഛര്‍ദ്ദി ആമ്ബര്‍ഗ്രിസ് എന്നാണ് അറിയപ്പെടുന്നത്. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇവ കാണപ്പെടുന്നത്. തിമിംഗലങ്ങളുടെ ആമാശയത്തിലുണ്ടാകുന്ന ദഹസഹായിയായ സ്രവങ്ങള്‍ ഉറഞ്ഞുണ്ടാകുന്ന വസ്തുവാണ് ഇത്. അധികമാവുന്ന ആമ്ബര്‍ഗ്രിസ് തിമിംഗലം ഛര്‍ദ്ദി രൂപത്തില്‍ പുറത്തുവിടും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam