കൂപ്പുകുത്തി സ്വര്‍ണം; പവന്​ 33,680 രൂപ

കൊ​ച്ചി: മ​ല​യാ​ളി​ക​ള്‍​ക്ക്​ ഇ​ത്​ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ ന​ല്ല സ​മ​യം. സ്വ​ര്‍​ണ​വി​ല ചൊ​വ്വാ​ഴ്​​ച ഗ്രാ​മി​ന് 95 രൂ​പ​യും പ​വ​ന് 760 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്.

ഗ്രാ​മി​ന് 4210 രൂ​പ​യും പ​വ​ന്​ 33,680 രൂ​പ​യു​മാ​യി. 2020 ആ​ഗ​സ്​​റ്റ്​​ ഏ​ഴി​ന് പ​വ​ന്‍ വി​ല 42,000 ആ​യി​രു​ന്ന​തി​ല്‍​നി​ന്ന്​ 8320 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഗ്രാ​മി​ന് 1040 രൂ​പ​യു​ടെ​യും കു​റ​വ്.

അ​ന്താ​രാ​ഷ്​​ട്ര വി​ല 1705 ഡോ​ള​ര്‍ വ​രെ​യാ​യി താ​ഴ്​​ന്നി​രു​ന്നു. ഇ​നി​യും 50 ഡോ​ള​ര്‍​വ​രെ വി​ല താ​ഴു​മെ​ന്ന്​ വി​പ​ണി​ക​ളി​ല്‍ സൂ​ച​ന​യു​ണ്ട്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ വി​ല ഇ​ന്ത്യ​യി​ല്‍ പ​വ​ന്​ 32,000 രൂ​പ വ​രെ​യാ​യി കു​റ​യാം.

അ​ടു​ത്ത നാ​ളു​ക​ളി​ല്‍​ വി​ല​യി​ല്‍ കു​തി​ച്ചു​ചാ​ട്ട​മൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​​ല്ലെ​ന്ന്​ ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ്​ ആ​ന്‍​ഡ്​​ സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍​റ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ ട്ര​ഷ​റ​ര്‍ എ​സ്. അ​ബ്​​ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു. കോ​വി​ഡ്​ ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്താ​ണ്​ വി​ല ഏ​റ്റ​വും കൂ​ടി​യ​ത്.

അ​മേ​രി​ക്ക​യി​ല്‍ ട്രം​പ്​​ ഭ​ര​ണ​കാ​ല​ത്തെ സാ​മ്ബ​ത്തി​ക അ​നി​ശ്ചി​ത​ത്വം മാ​റി​യ​താ​ണ്​ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ല്‍ വി​ല താ​ഴാ​ന്‍ കാ​ര​ണ​മാ​യ​ത്.

ജോ ​ബൈ​ഡ​െന്‍റ ന​ട​പ​ടി​ക​ള്‍ സാ​മ്ബ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന പ്ര​തീ​തി ഉ​യ​ര്‍​ത്തി​യ​തോ​ടെ ഡോ​ള​റി​നു​ ക​രു​ത്താ​യി. സ്വ​ര്‍​ണ​ത്തെ വി​ട്ട്​ അ​മേ​രി​ക്ക​യു​ടെ ട്ര​ഷ​റി ബോ​ണ്ടു​ക​ളി​ലേ​ക്ക്​ കൂ​ടു​ത​ല്‍ നി​ക്ഷേ​പം വ​രു​ന്നു​ണ്ട്. അ​വി​ടെ പെ​ന്‍​ഷ​ന്‍ ഫ​ണ്ടു​ക​ള്‍ അ​ട​ക്ക​മു​ള്ള വ​ന്‍​കി​ട നി​ക്ഷേ​പം ട്ര​ഷ​റി ബോ​ണ്ടു​ക​ളി​ലേ​ക്ക്​ മാ​റി.

ഇ​തോ​ടെ സ്വ​ര്‍​ണ​ത്തി​ലെ നി​ക്ഷേ​പം താ​ഴ്​​ന്ന്​ വി​ല സ്വാ​ഭാ​വി​ക​മാ​യി കു​റ​യു​ക​യാ​ണ്. ഡോ​ള​റു​മാ​യി ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച 72 ആ​യി​രു​ന്ന​ത്​ ചൊ​വ്വാ​ഴ്​​ച​ 73.41 രൂ​പ​യാ​ണ്. ഇ​ത്​ ആ​ഭ്യ​ന്ത​ര മാ​ര്‍​ക്ക​റ്റി​ല്‍ സ്വ​ര്‍​ണ​വി​ല കൂ​ടു​ത​ല്‍ കു​റ​യു​ന്ന​ത്​ ത​ട​യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ല്‍ ഒ​രു​കി​ലോ 24 കാ​ര​റ്റ്​ ത​ങ്ക​ത്തി​ന്​ 57 ല​ക്ഷം വ​രെ വി​ല ഉ​യ​ര്‍​ന്നി​രു​ന്നു. അ​തി​ല്‍​നി​ന്ന്​ 46 ല​ക്ഷം രൂ​പ​യി​ലേ​ക്ക്​ വി​ല കൂ​പ്പു​കു​ത്തി. വി​ല ഉ​യ​ര്‍​ന്ന സ​മ​യ​ത്ത്​ കേ​ര​ള​ത്തി​ല്‍ കൈ​യി​ലു​ള്ള സ്വ​ര്‍​ണം വി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.

കോ​വി​ഡ്​ കാ​ല​ത്ത്​ വി​വാ​ഹ സീ​സ​ണ്‍ എ​ത്തി​യ​പ്പോ​ള്‍ കൂ​ടി​യ വി​ല​യ്​​ക്ക്​ സ്വ​ര്‍​ണം വാ​ങ്ങി. ഇ​പ്പോ​ള്‍ സീ​സ​ണ്‍ അ​ല്ലെ​ങ്കി​ലും വി​ല കു​റ​ഞ്ഞ​തി​നാ​ല്‍ സ്വ​ര്‍​ണം വാ​ങ്ങാ​ന്‍ തി​ര​ക്കേ​റി​യി​ട്ടു​ണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!