ദേശീയ തൊഴില്‍ കോഡുമായി കേന്ദ്രസര്‍ക്കാര്‍ ; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു

രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രില്‍ ഒന്നു മുതല്‍ ദേശീയ തൊഴില്‍ ചട്ടം നിലവില്‍ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്. മിനിമംകൂലി നിയമവ്യവസ്ഥയാക്കുന്നതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ കുറഞ്ഞ കൂലി നിശ്ചയിക്കാനാവില്ല. ദേശീയ തൊഴില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ വര്‍ഷമാണ് മൂന്ന് ലേബര്‍ കോഡുകള്‍ ലോക്‌സഭ പാസാക്കുന്നത്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ് ബില്‍, കോഡ് ഓണ്‍ സോഷ്യല്‍ സെക്യൂരിറ്റി ബില്‍, ഒക്കുപേഷണല്‍ സേഫ്റ്റി, ഹെല്‍ത്ത് ആന്റ് വര്‍ക്കിം​ഗ് കണ്ടീഷന്‍സ് കോഡ് ബില്‍ എന്നിവയാണ് അത്. സ്ഥാപനങ്ങള്‍ക്ക് കീഴിലല്ലാതെ സ്വതന്ത്രരായി ജോലി ചെയ്യുന്നവരുടെ ക്ഷേമവും ലക്ഷ്യം വച്ചുകൊണ്ടാണ് ബില്ലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!