25 സെന്‍റ്​ വരെയുള്ള ഭൂമിക്ക്​ തരംമാറ്റാന്‍ ഫീസ്​ വേണ്ട

കോ​ഴി​​ക്കോ​ട്​: ഭൂ​മി​യു​ടെ ത​രം​മാ​റ്റ​ലി​ന്​ ഫീ​സ്​ നി​ര​ക്കി​ല്‍ മാ​റ്റം.

കേ​ര​ള നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​വും ച​ട്ട​ങ്ങ​ളും വ​കു​പ്പു​ പ്ര​കാ​രം വി​ജ്​​ഞാ​പ​നം ചെ​യ്യ​പ്പെ​ടാ​ത്ത ഭൂ​മി​യു​ടെ സ്വ​ഭാ​വ വ്യ​തി​യാ​നം വ​രു​ത്തു​ന്ന​തി​നാ​യു​ള്ള ഫീ​സ്​ നി​ര​ക്കി​ലാ​ണ്​ മാ​റ്റം. പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​രം മാ​റ്റു​ന്ന​തി​നു​ള്ള ഫീ​സ്​ ഏ​കീ​ക​രി​ച്ചി​ട്ടു​മു​ണ്ട്.

പു​തി​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം 25 ​​സെന്‍റ്​ വ​രെ​ ത​രം​മാ​റ്റം സൗ​ജ​ന്യ​മാ​യി അ​നു​വ​ദി​ക്കും. നേ​ര​ത്തേ അ​ഞ്ച്​ സെന്‍റ്​ വ​രെ​യു​ള്ള ഭൂ​മി ത​രം മാ​റ്റാ​ന്‍ ഫീ​സ്​ വേ​ണ്ടി​യി​രു​ന്നി​ല്ല.

2017 ഡി​സം​ബ​ര്‍ 30​ വ​രെ ഒ​ന്നാ​യി​ക്കി​ട​ന്ന ഭൂ​മി അ​തി​നു​ ശേ​ഷം തി​രി​ച്ച്‌​ 25 സെ​േ​ന്‍​റാ അ​തി​ന്​ താ​ഴെ​യോ വി​സ്​​തീ​ര്‍​ണ​മു​ള്ള പ്ലോ​ട്ടു​ക​ളാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ​ക്ക്​ പു​തി​യ ഉ​ത്ത​ര​വ്​ പ്ര​കാ​ര​മു​ള്ള സൗ​ജ​ന്യം ബാ​ധ​ക​മ​ല്ല.

25 സെന്‍റി​ന്​ മു​ക​ളി​ല്‍ ഒ​രേ​ക്ക​ര്‍ വ​രെ​യു​ള്ള ഭൂ​മി​ക്ക്​ പ​ഞ്ചാ​യ​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ​റേ​ഷ​ന്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ ന്യാ​യ​വി​ല​യു​ടെ പ​ത്ത്​ ശ​ത​മാ​നം ഫീ​സ്​ ന​ല്‍​ക​ണം. സെന്‍റി​ന്​ ഒ​രു ല​ക്ഷം വി​ല ക​ണ​ക്കാ​ക്കു​ന്ന ഭൂ​മി​ക്ക്​ പ​തി​നാ​യി​രം രൂ​പ ത​രം മാ​റ്റാ​ന്‍ ഫീ​സ്​ ന​ല്‍​ക​ണം.

ഒ​രു ഏ​ക്ക​റി​ന്​ മു​ക​ളി​ലു​ള്ള ഭൂ​മി​ക്ക്​ കേ​ര​ള​ത്തി​ലെ ഏ​തു​ പ്ര​ദേ​ശ​ത്തും ഭൂ​മി​യു​ടെ ത​രം​മാ​റ്റാ​ന്‍ ന്യാ​യ​വി​ല​യു​ടെ 20 ശ​ത​മാ​ന​മാ​ണ്​ ഫീ​സ്. ത​രം മാ​റ്റി​യ ഭൂ​മി​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്​ നി​ല​വി​ലു​ള്ള നി​ര​ക്ക്​ തു​ട​രു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്​​ത​മാ​ക്കി.

ഭൂ​മി ത​രം മാ​റ്റു​ന്ന​തി​നാ​യി സ​മ​ര്‍പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ ഭൂ​മി​യു​ടെ ന്യാ​യ​വി​ല സം​ബ​ന്ധി​ച്ച ത​ട​സ്സ​വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രി​ക്കു​ക​യോ നി​ര​സി​ക്കു​ക​യോ ചെ​യ്യാ​ന്‍ പാ​ടി​ല്ലെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!