14 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി

ബ്യൂണസ് ഐറിസ്: 14 കോടി വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ ഫോസില്‍ അര്‍ജന്റീനയില്‍ കണ്ടെത്തി. പാറ്റഗോണിയ വനമേഖലയിലാണ് ദിനോസര്‍ വിഭാഗത്തില്‍ ഏറ്റവും പൗരാണികമെന്ന് കരുതുന്ന ഈ ഫോസിലുകള്‍ ഗവേഷകര്‍ കണ്ടെത്തി തിരിച്ചറിഞ്ഞത്. അര്‍ജന്റീനയിലെ ന്യൂക്യൂന്‍ പട്ടണത്തിന് തെക്കാണ് ഗവേഷണം നടക്കുന്നത്.

ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ ജീവി വര്‍ഗമെന്ന് കരുതുന്ന ടിറ്റനോസറുകളില്‍പ്പെട്ട നിന്‍ജാറ്റിറ്റാന്‍ വിഭാഗത്തിലെ ദിനോസറിന്റെ ഫോസിലാണിതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. 14.5 കോടി മുതല്‍ 6.5 കോടി വരെ വര്‍ഷത്തിനിടയിലുള്ള ക്രെറ്റാഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത്. കഴുത്തു നീണ്ട ഈ വര്‍ഗ്ഗത്തില്‍പ്പെട്ട ടിറ്റനോസറുകള്‍ മരങ്ങളായിരുന്നു ഭക്ഷിക്കുന്നത്.

അപൂര്‍ണമായ അസ്ഥികൂടമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്. 20 മീറ്ററാണ് നിന്‍ജാറ്റിറ്റാന്‍ വിഭാഗത്തിലെ ദിനോസറുകള്‍ക്കുള്ള ശരാശരി വലിപ്പം. എന്നാല്‍ 35 മീറ്ററുകള്‍ വരെ നീളമുള്ള ദിനോസറുകളും ജീവിച്ചിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. അര്‍ജന്റീനയില്‍ ഈ ഫോസിലുകള്‍ ലഭിച്ചതോടെ ആദ്യകാല ദിനോസറുകള്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലാകാം കൂടുതലായി ജീവിച്ചതെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!