മല്‍സരിക്കാനില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും; പിജെ കുര്യന്‍ എഴുതി നല്‍കി, എംപിമാരും മല്‍സരിക്കില്ല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ മല്‍സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ മല്‍സരിക്കാനില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും മല്‍സര രംഗത്തേക്ക് താല്‍പ്പര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുതിര്‍ന്ന നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്. വിഎം സുധീരനും മല്‍സിരിക്കാനില്ലെന്ന് യോഗത്തെ അറിയിച്ചു. പിജെ കുര്യന്‍ മല്‍സരിക്കാനില്ലെന്ന് കാണിച്ച്‌ എഴുതി നല്‍കി. 25 വര്‍ഷം എംഎല്‍എ ആയവര്‍ മാറി നില്‍ക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു എന്നാണ് വിവരം.

അതേസമയം, നേമം മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ കെ മുരളീധരന്‍ എംപി തള്ളി. എംപിമാര്‍ നിമയസഭയിലേക്ക് മല്‍സരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ മുരളീധരന്‍ തിരുവനന്തപുരത്തെ നേമത്ത് മല്‍സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബിജെപി സ്ഥാനാര്‍ഥി സംസ്ഥാനത്ത് ആദ്യമായി ജയിച്ച മണ്ഡലമാണ് നേമം. ഇത്തവണ ഒ രാജഗോപാല്‍ എംഎല്‍എ മല്‍സരിക്കില്ല. പകരം കുമ്മനം രാജശേഖരനാണ് സാധ്യത. സിപിഎമ്മിന് വേണ്ടി വി ശിവന്‍കുട്ടി മല്‍സരിക്കുമെന്നാണ് വിവരം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!