നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായകള്‍

കോഴിക്കോട്: നൂറിലധികം കോഴികളെ കടിച്ചുകൊന്ന് തെരുവുനായകള്‍. ചാത്തമംഗലം പഞ്ചായത്തിലെ പുള്ളന്നൂര്‍ ഒന്നാം വാര്‍ഡിലെ വെളുത്തേടത്ത് വിനോദിന്റെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ഡ്രൈവറായിരുന്ന വിനോദ് വീട്ടില്‍ ഉപജീവനത്തിനുവേണ്ടി 500 കോഴികളെ വളര്‍ത്തിയിരുന്നു. പല സമയങ്ങളിലായി ഇതേപോലുള്ള സംഭവങ്ങളും രോഗങ്ങളും കൊണ്ടും പ്രയാസങ്ങള്‍ കൊണ്ടും പിന്നീടത് നൂറിലേക്ക് ചുരുങ്ങി. ‌

വിനോദിന്റെ വീട്ടില്‍ സ്ഥാപിച്ച കോഴിക്കൂട് പൊളിച്ചാണ് കോഴികളെ മുഴുവന്‍ കൊന്നൊടുക്കിയിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ തെരുവുനായകളുടെ ശല്യം പലപ്പോഴായി അനുഭവപ്പെട്ടിട്ടുള്ളതായി വിനോദ് പറയുകയുണ്ടായി. വളര്‍ത്തുമൃഗങ്ങളെയും മറ്റും ആക്രമിക്കുന്ന പതിവ് ഇവിടെ സാധാരണയായിരിക്കയാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു. വീട്ടുകാര്‍ വളരെ ഭയത്തോടെയാണ് വീട്ടിലെ ചെറിയ കുട്ടികളെപ്പോലും പുറത്ത് വിടുന്നത്.

പകല്‍ സമയങ്ങളില്‍ പോലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും ഇവര്‍ പറയുകയുണ്ടായി. 25,000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. റെയിന്‍ബോ ഇനത്തില്‍ പെട്ട മൂന്നര മാസം പ്രായമുള്ള കോഴി കുഞ്ഞുങ്ങളെയാണ് കൊന്നിരിക്കുന്നത്. ആകെയുള്ള ചെറിയൊരു വരുമാനമാണ് ഇതോടെ വിനോദിനും കുടുംബത്തില്‍ നഷ്ടമായിരിക്കുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!