വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവം: പൊലീസ് ക്രിമിനലിന്‍റെ സംരക്ഷകരാകരുതെന്ന്​ സതീശന്‍ പാച്ചേനി

പാനൂര്‍: പാനൂരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് ക്രിമിനലിന്‍റെ സംരക്ഷകരാകരുതെന്ന്​ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്‍റ്​​ സതീശന്‍ പാച്ചേനി. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്ക് വിദ്യാര്‍ത്ഥിക്ക് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പോലീസ് ക്രിമിനലിന്‍റെ സംരക്ഷകരാകുന്നത് നാടിന് അപമാനമാണ്.

സി.പി.എം പ്രവര്‍ത്തകനായ പ്രതിയെ സംരക്ഷിച്ച്‌ കേസ് ഒതുക്കാനുള്ള പോലീസിന്‍റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.സി.പി.എമ്മിന് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ട് പ്രതിക്ക് പോലീസ് സംരക്ഷണവും സഹായവും ലഭിക്കും. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് കാര്യമായ പരിഗണന നല്‍കാതെ കേസ് ഒതുക്കി തീര്‍ക്കാന്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായത് അപലപനിയമ​ൊണന്നും സതീശന്‍ പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!