ഇന്ധനവില വര്‍ധനയ്ക്കെതിരേ സംസ്ഥാനത്ത് ഇന്ന് വാഹനപണിമുടക്ക്; പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ഇന്ന് മോട്ടോര്‍ വാഹന . രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് പണിമുടക്ക്. ഐ.എന്‍.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി. തുടങ്ങിയ യൂണിയനുകളെല്ലാം പണിമുടക്കുന്നുണ്ട്. ബി.എം.എസ്. മാത്രമാണ് വിട്ടുനില്‍ക്കുന്നത്. കെ.എസ്.ആര്‍.ടി.സി., സ്വകാര്യബസുകള്‍, ഓട്ടോ, ടാക്സി, ട്രക്കര്‍ എന്നിവ മുടങ്ങിയേക്കും. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.

പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തീയതി പിന്നീട് തീരുമാനിക്കും. പത്താംക്ലാസ്, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍, പരീക്ഷകളും മാറ്റിവെച്ചു. ഇവ എട്ടിന് നടത്തും. സാങ്കേതിക സര്‍വകലാശാലയും പരീക്ഷകള്‍ മാറ്റി. ടി.എച്ച്‌.എസ്.എല്‍.സി. മോഡല്‍ പരീക്ഷ എട്ടിലേക്ക് മാറ്റിവെച്ചു. എട്ടിന് നടത്താനിരുന്ന പരീക്ഷകള്‍ ഒന്‍പതിലേക്കു മാറ്റി. സമയക്രമത്തിനും മറ്റു തീയതികളിലെ പരീക്ഷകള്‍ക്കും മാറ്റമില്ല. ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ മൂന്നാംവര്‍ഷ എം.എസ്.സി. മെഡിക്കല്‍ ഫിസിയോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ മാര്‍ച്ച്‌ ആറിലേക്ക്‌ മാറ്റി. വ്യാവസായിക പരിശീലന വകുപ്പിന്റെ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ല.

പാചകവാതക വില വീണ്ടും കൂട്ടി

രാജ്യത്ത് വീണ്ടും പാചകവാതക വില ഇന്നലെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25 രൂപ വധിച്ച്‌ 826 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 100 രൂപ കൂടി 1618 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ കഴിഞ്ഞ മൂന്നു മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് കൂടിയത് 200 രൂപയാണ്. വാണിജ്യ സിലിണ്ടറിന് 100 രൂപയും.

ഇക്കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം 50 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയും ഒരു മാസത്തിനിടെ നാലാം തവണയുമാണ് വില വര്‍ധിക്കുന്നത്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയും എക്കാലത്തെയും ഉയര്‍ന്ന നിരക്കിലാണ്.

ഫെബ്രുവരി 25 ന് പാചക വാതകത്തിന്റെ വില 25 രൂപ കൂട്ടിയിരുന്നു. നേരത്തെ ഫെബ്രുവരി 4, ഫെബ്രുവരി 14 തീയതികളിലും വില വര്‍ധിപ്പിച്ചു. ഡിസംബറില്‍ എല്‍പിജി സിലിണ്ടറിന്റെ വില രണ്ടുതവണ വര്‍ദ്ധിപ്പിച്ചു.

ഡിസംബര്‍ ഒന്നിന് അതിന്റെ നിരക്ക് 594 രൂപയില്‍ നിന്ന് 644 രൂപയായി ഉയര്‍ത്തുകയും ഡിസംബര്‍ 15 ന് വീണ്ടും 694 രൂപയായി ഉയര്‍ത്തുകയും ചെയ്തു. അതായത്, ഒരു മാസത്തിനുള്ളില്‍ 100 ​​രൂപ വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ജനുവരിയില്‍ വില വര്‍ധനവുണ്ടായില്ല. ജനുവരിയില്‍ സബ്സിഡിയില്ലാത്ത എല്‍പിജിയുടെ (14.2കിലോ ) വില 694 രൂപയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!