ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍, ഇന്ധന വില വര്‍ദ്ധനവ് തടയാന്‍ നിര്‍ണായക നീക്കം, എക്‌സൈസ് നികുതി വെട്ടിക്കുറച്ചേക്കും

ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവ് തടയാന്‍ എക്‌സൈസ് നികുതി വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഇന്ധന വില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയില്‍ ആ കാലയളവില്‍ എക്‌സൈസ് നികുതി കൂട്ടിയിരുന്നു.എക്‌സൈസ് നികുതി കൂട്ടിയതുമൂലം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഗുണം സാധാരാണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് വിദഗദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടുകയാണ്.ഇതിന് ആനുപാതികമായ എക്‌സൈസ് നികുതിയും ഉയരുകയാണ്. ഇത് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം പൊതുമേഖലാ എണ്ണക്കമ്ബനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!