സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും നല്‍കിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു: നടപടി കളമശേരി ജനമൈത്രി സ്‌റ്റേഷനിലെ സിപിഒ പി എസ് രഘുവിനെതിരെ

കൊച്ചി : സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും നല്‍കിയ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. കളമശേരി ജനമൈത്രി സ്‌റ്റേഷനിലെ സിപിഒ പി എസ് രഘുവിനെതിരെയാണ് നടപടി. പൊലീസുകാരന്റെ നടപടി സേനയ്ക്ക് അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയാണ് നടപടിയെടുത്തത്.

പദ്ധതിയുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കാനും ഡിസിപി നിര്‍ദേശിച്ചിട്ടുണ്ട്.

ജനസൗഹൃദമാക്കുക ലക്ഷ്യമിട്ട് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ചായയും ബിസ്‌കറ്റും നല്‍കുന്ന പദ്ധതി നടപ്പാക്കിയതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്‍പ്പെടെ അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിക്ക് മുന്‍കൈ എടുത്ത സിപിഒ രഘുവിന് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ എത്തിയത്.

സ്വന്തം പോക്കറ്റില്‍നിന്നും സഹപ്രവര്‍ത്തകരില്‍നിന്നും പണം കണ്ടെത്തിയായിരുന്നു രഘു പദ്ധതി നടപ്പാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ ഡിസിപിയെ ക്ഷണിക്കാതിരുന്നതിന്റെ ദേഷ്യം തീര്‍ക്കലാണ് നടപടിക്ക് പിന്നിലെന്നാണ് പൊലീസുകാര്‍ക്കിടയിലെ സംസാരം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!