കേ​ര​ളീ​യ ജ​ന​ത​യു​ടെ വി​കാ​രം യു.ഡി.എഫിനൊപ്പം -പി.കെ. കുഞ്ഞാലിക്കുട്ടി

വേ​ങ്ങ​ര (മലപ്പുറം): കേ​ര​ളീ​യ ജ​ന​ത​യു​ടെ വി​കാ​രം യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ തി​രി​ച്ചു വ​ര​ണ​മെ​ന്ന​താ​ണെ​ന്ന് മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

‌മാ​ന​വി​ക ഐ​ക്യ​ത്തി​ന് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​യു​ടെ പ്ര​ചാ​ര​ണാ​ര്‍​ഥം വേ​ങ്ങ​ര നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ത്രി​ദി​ന പ​ദ​യാ​ത്ര​യു​ടെ സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം വേ​ങ്ങ​ര ക​ച്ചേ​രി​പ്പ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി നി​റ​ഞ്ഞ​തും സ്വ​ന്ത​ക്കാ​രെ തി​രു​കി ക​യ​റ്റി​യും ജ​ന​ദ്രോ​ഹ​പ​ര​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ഇ​ട​ത് സ​ര്‍​ക്കാ​റി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കാ​ന്‍ യു.​ഡി.​എ​ഫ് സ​ജ്ജ​മാ​ണ്. ബി.​ജെ.​പി​യും സി.​പി.​എ​മ്മും വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ന് ഒ​പ്പ​ത്തി​നൊ​പ്പം മ​ത്സ​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. വേ​ങ്ങ​ര പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍​റ്​ ഹാ​രി​സ് മാ​ളി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ശി​ക്ക് ചെ​ല​വൂ​ര്‍, ജി​ല്ല പ്ര​സി​ഡ​ന്‍​റ് ശ​രീ​ഫ് കു​റ്റൂ​ര്‍, മു​സ്​​ലിം ലീ​ഗ് വേ​ങ്ങ​ര മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം. കു​ട്ടി മൗ​ല​വി, പി.​കെ. അ​ലി അ​ക്ബ​ര്‍, പി.​കെ. അ​സ്​​ലു, പ​റ​മ്ബി​ല്‍ ഖാ​ദ​ര്‍, പി.​കെ. മു​ഹ​മ്മ​ദ​ലി ഹാ​ജി, എ​ന്‍.​ടി. മു​ഹ​മ്മ​ദ് ഷ​രീ​ഫ്, ഫ​ത്താ​ഹ് മൂ​ഴി​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജാ​ഥ ക്യാ​പ്റ്റ​ന്‍ റ​വാ​സ് ആ​ട്ടീ​രി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ലീഗ് സൗഹൃദ സന്ദേശയാത്ര​ താനൂര്‍, തിരൂരങ്ങാടി മണ്ഡലങ്ങളില്‍

മ​ല​പ്പു​റം: മു​സ്​​ലിം ലീ​ഗ്​ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ പാ​ണ​ക്കാ​ട്​ സാ​ദി​ഖ​ലി ശി​ഹാ​ബ്​ ത​ങ്ങ​ള്‍ ന​യി​ക്കു​ന്ന സൗ​ഹൃ​ദ സ​ന്ദേ​ശ​യാ​ത്ര തി​ങ്ക​ളാ​ഴ്​​ച താ​നൂ​ര്‍, തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. മൂ​ന്നാം​ദി​ന​ത്തി​ല്‍ താ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ഓ​ല​പ്പീ​ടി​ക​യി​ല്‍നി​ന്നാ​ണ് സ​ന്ദേ​ശ​യാ​ത്ര ആ​രം​ഭി​ച്ച​ത്. മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടാം സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ വൈ​ല​ത്തൂ​രി​ല്‍ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തി​രൂ​ര​ങ്ങാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പൂ​ക്കി​പ​റ​മ്ബി​ല്‍ ന​ട​ന്ന സ്വീ​ക​ര​ണം അ​ബ്​​ദു​റ​ഹി​മാ​ന്‍ ര​ണ്ട​ത്താ​ണി​യും സ​മാ​പ​ന സ​മ്മേ​ള​നം പ​ര​പ്പ​ന​ങ്ങാ​ടി​യി​ല്‍ പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥ വൈ​സ് ക്യാ​പ്റ്റ​ന്‍ അ​ഡ്വ. യു.​എ. ല​ത്തീ​ഫ്, ജാ​ഥ ഡ​യ​റ​ക്ട​ര്‍ ഇ​സ്മാ​യി​ല്‍ മു​ത്തേ​ടം, ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ര്‍ ഉ​മ്മ​ര്‍ അ​റ​ക്ക​ല്‍, കോ​ഓ​ഡി​നേ​റ്റ​ര്‍മാ​രാ​യ അ​ഷ്‌​റ​ഫ് കോ​ക്കൂ​ര്‍, സ​ലിം കു​രു​വ​മ്ബ​ലം, ലീ​ഗ് ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​രി​മ്ബ്ര മു​ഹ​മ്മ​ദ്, പി.​എ. റ​ഷീ​ദ്, സി. ​മു​ഹ​മ്മ​ദ​ലി, എം.​എ. ഖാ​ദ​ര്‍, എം. ​അ​ബ്​​ദു​ല്ല​ക്കു​ട്ടി, പി.​കെ.​സി. അ​ബ്​​ദു​റ​ഹി​മാ​ന്‍, കെ.​എം. ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നൗ​ഷാ​ദ് മ​ണ്ണി​ശ്ശേ​രി, അ​ഡ്വ. എ​ന്‍. ശം​സു​ദ്ദീ​ന്‍ എം.​എ​ല്‍.​എ, പി.​കെ. അ​ബ്​​ദു​റ​ബ്ബ് എം.​എ​ല്‍.​എ, കെ. ​കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി, സി.​പി. ബാ​വ ഹാ​ജി, പി.​എം.​എ. സ​ലാം, അ​ഡ്വ. എം. ​റ​ഹ്മ​ത്തു​ല്ല, സി​ദ്ദീ​ഖ​ലി രാ​ങ്ങാ​ട്ടൂ​ര്‍, ശ​രീ​ഫ് കു​റ്റൂ​ര്‍, അ​ഡ്വ. പി.​വി. മ​നാ​ഫ്, അ​ഡ്വ. കെ.​കെ. ഷാ​ഹു​ല്‍ ഹ​മീ​ദ്, എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ടി.​പി. അ​ഷ്‌​റ​ഫ​ലി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!