ശബരിമല, സിഎഎ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: ശബരിമല, സിഎഎ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട സമരങ്ങളിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിലും റജിസ്റ്റര്‍ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ ആണ് പിന്‍വലിക്കാന്‍ ഉത്തരവിറങ്ങിയത്. കേസുകള്‍ പിന്‍വലിക്കാന്‍ നേരത്തേ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ഗുരുതരമായ ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവാണ് ഇറങ്ങിയത്. രജിസ്റ്റര്‍ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച്‌ ഡിജിപി, ജില്ലാ കലക്ടര്‍മാര്‍‌, ജില്ലാ പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!