വെറും 18 മണിക്കൂറിനുള്ളില്‍ 25.5 കി മീ റോഡ് നിര്‍മിച്ചു; റെക്കോര്‍ഡ് നേട്ടവുമായി നാഷണല്‍ ഹൈവേ അതോറിട്ടി
ദേശീയ പാത നിര്‍മാണത്തില്‍ പുതു ചരിത്രം സൃഷ്ടിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ദേശീയപാത 52ല്‍ വിജപൂരിനും സോലാപ്പൂരിനുമിടയിലെ നാലുവരിപ്പാത നിര്‍മാണത്തിനിടെ വെറും 18 മണിക്കൂര്‍ കൊണ്ട് 25.54 കിലോമീറ്റര്‍ ദേശീയപാത നിര്‍മിച്ചതിലൂടെയാണ് ദേശീയപാത അതോറിട്ടി(എന്‍ എച്ച് എ ഐ) റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്.
കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഢ്കരിയാണ് റോഡ് നിര്‍മാണത്തിലെ ഈ തകര്‍പ്പന്‍ നേട്ടം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്; 18 മണിക്കൂറില്‍ 25.54 കിലോമീറ്റര്‍ പുതിയ പാത നിര്‍മിച്ചത് ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംപിടിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
സോലാപ്പൂര്‍ - വിജപൂര്‍ നാലുവരിപ്പാത ഈ ഒക്ടോബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടാണു നിര്‍മാണ ജോലികള്‍ പുരോഗമിക്കുന്നത്. അഞ്ഞൂറിലേറെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയാണ് റെക്കോഡ് നേട്ടം കൈവരിക്കാനായതെന്ന് വിശദീകരിച്ച മന്ത്രി ഗഢ്കരി, കരാറുകാരെയും അഭിനന്ദിച്ചു. ബെംഗളൂരു-വിജയപുര- ഔറംഗബാദ് - ഗ്വാളിയര്‍ ഇടനാഴിയുടെ ഭാഗമായാണു സോലാപ്പൂര്‍ - വിജപൂര്‍ നാലുവരിപ്പാതിയുടെ നിര്‍മാണം പുരോഗമിക്കുന്നത്. യാത്രാസമയം കുറയ്ക്കുന്നതിനൊപ്പം കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഈ ദേശീയപാത വികസിപ്പിക്കുന്നത്.
ഈ മാസം ആദ്യം നാലുവരിപ്പാത നിര്‍മാണത്തിനിടെ 24 മണിക്കൂര്‍ സമയത്തിനകം ഏറ്റവുമധികം കോണ്‍ക്രീറ്റ് വിരിച്ചും എന്‍ എച്ച് എ ഐ റെക്കോഡ് സൃഷ്ടിച്ചിരുന്നു. വഡോദര വഴി ഡല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ നിര്‍മിക്കുന്ന പുതിയ എട്ടുവരി എക്സ്പ്രസ് പാതയുടെ നിര്‍മാണ കരാറുകാരായ പട്ടേല്‍ ഇന്‍ഫ്രാസ്ട്രക്ചറാണ് ഈ നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലുതും പൂര്‍ണമായും ഓട്ടമാറ്റിക് രീതിയില്‍ പ്രവര്‍ത്തിക്കുന്നതുമായ കോണ്‍ക്രീറ്റ് പേവര്‍ ഉപയോഗിച്ചുള്ള ഈ കോണ്‍ക്രീറ്റിങ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലും ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സിലും ഇടംപിടിക്കുകയും ചെയ്തു.
യാത്രാസമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദേശീയപാതാ വികസന പദ്ധതികള്‍ എന്‍ എച്ച് എ ഐ ഏറ്റെടുത്തു നടത്തിവരുന്നുണ്ട്. ഇരുനൂറോളം സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിക്കുന്ന എന്‍ എച്ച് എ ഐ, ഗവേഷണത്തിനായി ഹൈവേ ഭാഗങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇതിനോടകം 18 ഐ ഐ ടികളും 27 എന്‍ ഐ ടികളും 207 എന്‍ജിനീയറിങ് കോളജുകളും ഗവേഷണ ആവശ്യങ്ങള്‍ക്കായി ഹൈവേ ഭാഗങ്ങള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam