റെയില്‍വേ പാളത്തില്‍ ആത്മഹത്യ ചെയ്യാന്‍ യുവാവിന്റെ ശ്രമം; റെയില്‍വേ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപെടുത്തി
മുംബൈ: ( 26.02.2021) റെയില്‍വേ പാളത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ റെയില്‍വേ പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപെടുത്തി. മുംബൈയിലെ വിരാര്‍ റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ 11.21 മണിയോടെയായിരുന്നു സംഭവം.
32 കാരനെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് രക്ഷപ്പെടുത്തിയത്. അമ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദം മൂലമാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. റെയില്‍വേ ട്രാക്കില്‍ കിടന്ന ഇയാളെ ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ പൊലീസ് പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
വിരാര്‍ സ്വദേശിയായ യുവാവ് ഭാര്യയ്ക്കും മകനുമൊപ്പമാണ് താമസിക്കുന്നത്. ഈ മാസം ആദ്യമാണ് ഇയാളുടെ അമ്മ മരിച്ചത്. തുടര്‍ന്ന് ഇയാള്‍ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍, യുവാവ് ട്രാക്കിലൂടെ നടന്ന് ഒരു ബെഡ്ഷീറ്റ് വിരിച്ച് അതില്‍ കിടക്കുകയും തനിക്ക് മുകളിലൂടെ ട്രെയിന്‍ ഓടാന്‍ കാത്തുനില്‍ക്കുകയുമായിരുന്നു.
വിരാര്‍ ജിആര്‍പിയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന് സംഭവത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെ;
'ഒരാള്‍ പ്ലാറ്റ്ഫോമില്‍ പോയി കിടന്നുറങ്ങുന്നത് ഞങ്ങള്‍ കണ്ടു. ഇതിനിടെ ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് അടുക്കുകയായിരുന്നു, ഉടന്‍തന്നെ ഞങ്ങള്കിടയില് നിന്നും രണ്ടുപേര്‍ പോയി അയാളെ പുറത്തേക്ക് വലിച്ചുമാറ്റുകയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam