ആന്റമാന്‍ ദ്വീപ സമൂഹത്തില്‍ ഇന്ന് രാഷ്ട്രപതിയുടെ സന്ദര്‍ശനം

പോര്‍ട്ട്ബ്ലയര്‍: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ആന്ദമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലെത്തും. നാലു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായിട്ടാണ് രാംനാഥ് കോവിന്ദ് എത്തുന്നത്.

ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച്‌ 1-ാം തീയതിവരെ ആന്റമാന്‍ നിക്കോബാര്‍ ദ്വീപിലെത്തും. രാഷ്ട്രപതി ഭവന്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് വിവരം അറിയിച്ചത്. ദ്വീപിലെ വിവിധ മേഖലകളുടെ പ്രവര്‍ത്തനം രാഷ്ട്രപതി വിലയിരുത്തും. വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും ദ്വീപിന്റെ സ്വയംപര്യാപ്തത വര്‍ദ്ധിപ്പിക്കലാണ് ഒരു പ്രധാന ലക്ഷ്യം. ഒപ്പം ഇന്ത്യയുടെ പ്രതിരോധ രംഗത്തിന്റെ കരുത്തിനായി ആന്റമാന്‍ ദ്വീപില്‍ തയ്യാറാക്കിയിട്ടുള്ള സൈനിക താവളങ്ങളും സര്‍വ്വസൈന്യാധിപന്‍ കൂടിയായ രാഷ്ട്രപതി സന്ദര്‍ശിക്കുമെന്നാണ് സൂചന. ദേശീയ സ്മാരകമായ സെല്ലുലാര്‍ ജയിലും രാഷ്ട്രപതി സന്ദര്‍ശിക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!