ഡോളര്‍ കടത്ത്​ കേസില്‍ യൂനിടാക്​ എം.ഡി സന്തോഷ്​ ഈപ്പന്‍ അറസ്​റ്റില്‍

കൊച്ചി: വിദേശത്തേക്ക്​ ഡോളര്‍ കടത്തിയ കേസില്‍ യൂനിടാക്​ എം.ഡി സന്തോഷ്​ ഈപ്പനെ കസ്റ്റംസ്​ അറസ്റ്റു ചെയ്​തു. സന്തോഷ്​ ഈപ്പന്‍റെ ജാമ്യാപേക്ഷ കസ്റ്റംസ്​ എതിര്‍ക്കാത്തതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്​തു.

ചോദ്യം ചെയ്യലിന്​ ഹാജരാകാന്‍ നിര്‍ദേശിച്ച്‌​ കസ്​റ്റംസ്​ നോട്ടീസ്​ നല്‍കിയതി​െന്‍റ അടിസ്ഥാനത്തില്‍ സന്തോഷ്​ ഈപ്പന്‍ ചൊവ്വാഴ്​ച രാവിലെതന്നെ കൊച്ചിയിലെ കസ്​റ്റംസ്​ ഓഫിസില്‍ ഹാജരായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ കസ്​റ്റംസ്​ സംഘം ഉച്ചക്കുശേഷം അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

എറണാകുളം അഡീഷനല്‍ ചീഫ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ (സാമ്ബത്തികം) കോടതിയില്‍ ഹാജരാക്കിയ സന്തോഷ്​ ഈപ്പ​ന്‍റെ ജാമ്യപേക്ഷ കസ്​റ്റംസ്​ എതിര്‍ത്തില്ല. തുടര്‍ന്ന്​ ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടു​േമ്ബാള്‍ ഹാജരാകണം, വിദേശത്തു പോകാന്‍ കോടതിയുടെ മുന്‍കൂര്‍ അനുമതി വേണം തുടങ്ങിയ വ്യവസ്ഥകളിലാണ്​ ജാമ്യം.

യു.എ.ഇ കോണ്‍സുലേറ്റിലെ ധനകാര്യവിഭാഗം തലവനായിരുന്ന ഖാലിദ്​ മുഹമ്മദലി ഷൗക്രിക്ക്​ ഡോളര്‍ നല്‍കിയത്​ സന്തോഷ്​ ഈപ്പനാണെന്നാണ്​ കസ്​റ്റംസി​െന്‍റ ആരോപണം. ഖാലിദ്​ വിദേശത്തേക്ക്​ 1.90 കോടിയുടെ ഡോളര്‍ കടത്തിയെന്നാണ്​ കേസ്​. വടക്കാഞ്ചേരിയിലെ ലൈഫ്​ മിഷന്‍ പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിരുന്നത്​ യൂനിടാക്കായിരുന്നു. ഈ ഇടപാടിന്​ കമീഷനായി യൂനിടാക്​ ഖാലിദിന്​ പണം നല്‍കിയെന്നാണ്​ കസ്​റ്റംസ് ​​ആരോപണം. സന്തോഷ്​ ഈപ്പന്‍ ഡോളറിലാക്കി നല്‍കിയ പണം പിന്നീട്​ സ്വപ്​ന സുരേഷി​െന്‍റയും സരിത്തി​െന്‍റയും സഹായത്തോടെ വിദേശത്തേക്ക്​ കടത്തുകയായിരുന്നുവെന്നും കസ്​റ്റംസ്​ പറയുന്നു.

നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്​ പിടികൂടിയതോടെയാണ്​ വന്‍തോതില്‍ രാജ്യത്തുനിന്ന്​ ഡോളര്‍ കടത്തിയതി​െന്‍റ വിശദാംശങ്ങള്‍ പുറത്തുവന്നത്​. നേരത്തേ കേസുമായി ബന്ധപ്പെട്ട്​ സ്വപ്​ന സുരേഷ്​, സരിത്ത്​, എം.ശിവശങ്കര്‍ എന്നിവരെ കസ്​റ്റംസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. വിദേശത്തുള്ള ഖാലിദ്​ മുഹമ്മദ്​ അലി ഷൗക്രിക്കെതിരെ ജാമ്യമില്ലാ വാറന്‍റും നിലവിലുണ്ട്​. കേസിലെ അഞ്ചാം പ്രതിയാണ്​ സന്തോഷ്​ ഈപ്പന്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!