തൊഴില്‍ നിയമങ്ങള്‍ക്ക് അന്തിമ രൂപമായി, പുതിയ നിയമം സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തുവരും

പുതിയ തൊഴില്‍ നിയമം സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തുവരും. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കരട് ഭേദഗതി നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചുകൊണ്ടുള്ള തൊഴില്‍ നിയമങ്ങള്‍ക്ക് അന്തിമ രൂപമായിട്ടുണ്ട്. ചട്ടങ്ങള്‍ അന്തിമ രൂപമായതായാണ് തൊഴില്‍ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര അറിയിച്ചത്.

44 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ കൂട്ടിയിണക്കി തയ്യാറാക്കിയതാണ് പുതിയ ചട്ടം. വേതനം, വ്യാവസായിക ബന്ധം, സാമൂഹിക സുരക്ഷിതത്വം എന്നിവയും തൊഴില്‍ സുരക്ഷ - ആരോഗ്യവും തൊഴില്‍ സാഹചര്യവുമായും ബന്ധപ്പെട്ട വിശാലമായ നാല് കോഡുകള്‍ നേരത്തെ തന്നെ വിജ്ഞാപനം ചെയ്തിരുന്നു. നാല് കോഡുകളും ഒരുമിച്ച്‌ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. തൊഴില്‍ കണ്‍കറന്റ് വിഷയമായതിനാല്‍ തന്നെ നാല് കോഡിനും കീഴില്‍ സംസ്ഥാനങ്ങള്‍ ഭേദഗതി വരുത്തും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!