സിദ്ദീഖ് കാപ്പനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

യുപിയില്‍ യുഎപിഎ വകുപ്പുകള്‍ ചുമത്തപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിദ്ദീഖ് കാപ്പനുള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. കുറ്റപത്രം ലഖ്‌നൗവിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി മുന്‍പാകെയാണ് സമര്‍പ്പിച്ചത്.

പോപ്പുലര്‍ ഫ്രണ്ട്, വിദ്യാര്‍ത്ഥി സംഘടനയായ ക്യാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരായാണ് നാല് പേരാണ് കേസില്‍ ഉള്ള മറ്റ് നാല് പേര്‍. പ്രതികള്‍ അനധികൃത പണസമാഹരണം നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അതികുര്‍ റഹ്മാന്‍, മസൂദ് അഹമ്മദ്, മദ് അലാം, റൗഫ് ഷെരീഫ് എന്നിവരാണ് സിദ്ദീഖ് കാപ്പനൊപ്പം ഉള്ള മറ്റ് കുറ്റാരോപിതര്‍.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!