ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗ്​ ചെയ്​ത 11 മലയാളി വിദ്യാര്‍ഥികള്‍ മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: വിദ്യാര്‍ഥികളെ റാഗ്​ ചെയ്​ത കേസില്‍ 11 മലയാളി വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മംഗളൂരു ഉള്ളാള്‍ പൊലീസാണ്​ അറസ്റ്റ്​ രേഖപ്പെടുത്തിയത്​.

മംഗളൂരു ദര്‍ളക്ക​ട്ടെ കണച്ചൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലെ നഴ്​സിങ്​, ഫിസിയോതെറപ്പി വിദ്യാര്‍ഥികളാണ്​ അറസ്റ്റിലായത്​.

വടകര പാലയാട്​ പടിഞ്ഞാറെക്കരയിലെ മുഹമ്മദ്​ ഷമ്മാസ്​, കോട്ടയം അയര്‍ക്കുന്നത്തെ റോബിന്‍ ബിജു, വൈക്കം എടയാറിലെ ആല്‍വിന്‍ ജോയ്​, മഞ്ചേരി പയ്യനാട്ട്​ ജാബിന്‍ മഹ്​റൂഫ്​, കോട്ടയം ഗാന്ധിനഗര്‍ ജെറോണ്‍ സിറില്‍, പത്തനം തിട്ട മങ്കാരം മുഹമ്മദ്​ സുറാജ്​, കാസര്‍കോട്​ കടുമേനി ജാഫിന്‍ റോയിച്ചന്‍, വടകര ചിമ്മത്തൂര്‍ ആസിന്‍ ബാബു, മലപ്പുറം തിരൂരങ്ങാടി മമ്ബറം അബ്​ദുല്‍ ബാസിത്​, കാഞ്ഞങ്ങാട്​ ആനന്ദാശ്രമം ഇരിയയിലെ അബ്​ദുള്‍ അനസ്​ മുഹമ്മദ്​, ഏറ്റുമാനൂര്‍ കനകരി കെ.എസ്​. അക്ഷയ്​ എന്നിവരാണ്​ അറസ്റ്റിലായത്​.

ജൂനിയറായ അഞ്ച്​ മലയാളി വിദ്യാര്‍ഥിക​െള ഇവര്‍ റാഗ്​ ചെയ്യുകയായിരുന്നു. 11 അംഗ സംഘം ജൂനിയര്‍ വിദ്യാര്‍ഥികളുടെ മുടി മുറിപ്പിച്ചതായും താടി വടിപ്പിച്ചതായും പരാതിയില്‍ പറയുന്നു. കൂടാതെ ശാരീരികമായി ഉപദ്രവിച്ചതായും കോളജ്​ മാനേജ്​മെന്‍റിന്​ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന്​ കോളജ്​ അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!