'എല്ലാവരേയും അലോസരപ്പെടുത്തുന്നതായി അറിയാം, ഇതെന്റെ അവാസന പോസ്റ്റായിരിക്കും'; വീഡിയോയ്ക്ക് പിന്നാലെ ടിക് ടോക് താരം ആത്മഹത്യ ചെയ്തു

പ്രമുഖ ടിക്ടോക്ക് താരം ദസ്ഹരിയ ക്വിന്റ് നോയെസ് ആത്മഹത്യ ചെയ്ത നിലയില്‍. ഇന്‍സ്റ്റഗ്രാമിലൂടെ അവസാനമായി പോസ്റ്റ് ചെയ്തതിന് ശേഷമാണ് ആരാധകര്‍ക്കിടയില്‍ 'ഡീ' എന്നറിയപ്പെടുന്ന പതിനെട്ടുകാരി ആത്മഹത്യ ചെയ്തത്.

ലൂസിയാനയിലെ ബറ്റോണ്‍ റഗ് സ്വദേശിയാണ്. ഇന്‍സ്റ്റഗ്രാമില്‍ പാട്ട് പാടി ഡാന്‍സ് ചെയ്യുന്ന വീഡിയോ ആണ് അവസാനമായി പോസ്റ്റ് ചെയ്തത്. 'ശരി, ഞാന്‍ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് എനിക്കറിയാം, ഇതാണ് എന്റെ അവസാന പോസ്റ്റ്' എന്ന് കുറിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പിന്നാലെ ഡീയുടെ മരണം മാതാപിതാക്കള്‍ സ്ഥിരീകരിച്ചു. ഏറെ നാളുകളായി കടുത്ത വിഷാദരോഗത്തിലായിരുന്നു താരം എന്നാണ് റിപ്പോര്‍ട്ട്. മകളുടെ മരണത്തില്‍ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ലെന്ന് ഡീയുടെ പിതാവ് റഹീം അല്ല പറയുന്നു.

"അവള്‍ സ്വന്തം പ്രശ്നങ്ങളും ആത്മഹത്യാ ചിന്തയെ കുറിച്ചും എന്നോട് പറഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്". മകളുടെ മരണത്തിന് ശേഷം പിതാവ് പറയുന്നു. മകളില്ലാത്ത വീട്ടിലേക്ക് വരുന്നത് തനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. താന്‍ വീട്ടിലേക്ക് എത്തുമ്ബോള്‍ അവള്‍ കാത്തിരിക്കുമായിരുന്നു. അവള്‍ക്ക് ഇത്രയേറെ പ്രശ്നങ്ങളുള്ളതായി അറിയില്ലായിരുന്നു.



കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!