പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച്‌ 12 മണിക്കൂര്‍ ഹര്‍ത്താലുമായി സംഘടനകള്‍

കൊല്‍ക്കത്ത : മമത ബാനെര്‍ജി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ച്‌ ഇടതുപക്ഷ സംഘടനകള്‍ ഇന്ന് രാവില 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കുകയാണ്.

സര്‍ക്കാര്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങളില്‍ പ്രതിഷേധിച്ചും തൃണമൂല്‍ അനുഭാവികള്‍ക്ക് മാത്രം ജോലി നല്‍കുന്നുവെന്ന് ആരോപിച്ചും ഇന്നലെ കൊല്‍ക്കത്തയില്‍ എസ്‌എഫ്‌ഐ - ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. നിരവധി പേര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു.ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

34 വര്‍ഷം നീണ്ട ഭരണത്തിനൊടുവില്‍ 2011-ല്‍ ബം​ഗാളില്‍ അധികാരം നഷ്ടപ്പെട്ട സിപിഎം ഇക്കുറി കോണ്‍​ഗ്രസ് സഖ്യത്തിലൂടെ തിരിച്ചു വരവിനുള്ള കഠിന പ്രയത്നത്തിലാണ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!